യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ബദിയടുക്ക: കാണാതായ യുവാവിനെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെക്രാജെ ആറാട്ടുകടവ് പൂക്കായയിലെ സുനില്‍(22)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെയിന്റിംഗ് തൊഴിലാളിയായിരുന്നു. ഈ മാസം ഒമ്പത് മുതല്‍ കാണാതായതിനെ തുടര്‍ന്ന് ബന്ധു വീടുകളിലും മറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. അതിനിടെ ഇന്നലെ ഉച്ചയോടെ വീട്ടില്‍ നിന്നും അല്‍പ്പം അകലെയുള്ള വിജനമായ സ്ഥലത്ത് നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് സുനിലിനെ മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് […]

Continue Reading

മോട്ടോർ തൊഴിലാളികൾ ജീവൻ മരണ പോരാട്ടത്തിലേക്ക്, പമ്പുകൾക്ക് മുന്നിൽ STU മൊഗ്രാൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു

മൊഗ്രാൽ: ഇന്ധന വില ജി എസ് ടി യിൽ ഉൾപ്പെടുത്തുക ,15 വർഷം തികഞ്ഞ വാഹനനിരോധനം പിൻവലിക്കുക, ഒരു വർഷത്തെ ഇൻഷൂറൻസ് ഒഴിവാക്കുക, ഓട്ടോ ടാക്സി ചാർജ് വർധിപ്പിക്കുക, ഒരു ലക്ഷംരൂപ പലിശരഹിത വായ്പ തൊഴിലാളികൾക്ക് അനുവദിക്കുക ,മോട്ടോർ തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം അടിയന്തിരമായി നൽകുക, ചരക്ക് വാഹനങ്ങൾക്ക് സർക്കാർ വാടക നിശ്ചയിക്കുക, തുടങ്ങിയ നിരവധി ആവശ്യങ്ങളുന്നയിച്ച് കേരളത്തിലെ മുഴുവൻ പെട്രോൾ മുമ്പിലും നടക്കുന്ന സമരത്തിൻറെ ഭാഗമായികുമ്പള പഞ്ചായത്തിലെ മൊഗ്രാൽ ടൗൺ യൂണിറ്റ്മോട്ടോർ തൊഴിലാളികളുടെ നേതൃത്വത്തിൽ […]

Continue Reading

യുഎഇയില്‍ 2,167 പേര്‍ക്ക് കൂടി കൊവിഡ്: 3 മരണം

അബുദാബി: യുഎഇയില്‍ 2,167 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം. രാജ്യത്ത് ചികിത്സയിലായിരുന്ന 2,127 പേര്‍ രോഗമുക്തരായി . കോവിഡില്‍ മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു. 2,43,844 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,06,128 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,85,242 പേര്‍ രോഗമുക്തരാവുകയും 1,741 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,145 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Continue Reading

പട്ടികജാതി വികസന വകുപ്പ് മുഖേന മൊബൈൽ ഫോൺ: സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജ സന്ദേശം

സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന, പട്ടികജാതി വികസന വകുപ്പ് മുഖേന വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ നൽകുന്നുവെന്നുള്ള സന്ദേശവും അപേക്ഷയുടെ മാതൃകയും വ്യാജമാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ എസ്. മീനാ റാണി അറിയിച്ചു. വിദ്യാർഥികളുടെ ഓൺലൈൻ പഠനം തടസ്സപ്പെടാതിരിക്കാൻ നടപടി സ്വീകരിച്ച് വരുന്നുണ്ട്. എന്നാൽ മൊബൈൽ ഫോണിന് അപേക്ഷിക്കാനുള്ള അപേക്ഷയുടെ മാതൃകയടക്കം ഉൾക്കൊള്ളിച്ച് പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് അവർ വ്യക്തമാക്കി.

Continue Reading

കാസര്‍കോട് ജില്ലയില്‍ 416 പേര്‍ക്ക് കൂടി കോവിഡ്, 580 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 416 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 580 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3549 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 191 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 21079 പേര്‍ വീടുകളില്‍ 20367 പേരും സ്ഥാപനങ്ങളില്‍ 712 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 21079 പേരാണ്. പുതിയതായി 843 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3423 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading

സംസ്ഥാനത്ത് 12,469 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85%

സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂര്‍ 535, കോട്ടയം 464, ഇടുക്കി 417, കാസര്‍ഗോഡ് 416, വയനാട് 259 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,894 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

സംസ്ഥാനത്ത് സ്വകാര്യ ബസ് സർവ്വീസിന് നിയന്ത്രണം;ഒറ്റ, ഇരട്ടയക്ക നമ്പർ ക്രമത്തിൽ സർവീസ് നടത്തണം

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ ബസ് സർവ്വീസിന് നിയന്ത്രണം ഏർപ്പെടുത്തി. ഒറ്റ, ഇരട്ടയക്ക നമ്പർ ക്രമത്തിൽ സർവീസ് നടത്തണം. നാളെ ഒറ്റ അക്ക നമ്പറിൽ ഉള്ള ബസുകൾക്ക് സർവീസ് നടത്താം. ശനി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തരുതെന്നും ഗതാ​ഗത വകുപ്പ് നിർദേശം നൽകി. നിലവിലെ കോവിഡ് സാഹചര്യത്തില്‍ സംസ്ഥാത്തെ എല്ലാ ബസുകളെയും നിരത്തിലിറക്കാന്‍ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. സർവീസുകൾ കർശന കോവിഡ് മാർ​ഗനിർദേശങ്ങൾ പാലിച്ച് മാത്രമെ നടത്താവൂ എന്നും നിർദേശമുണ്ട്.

Continue Reading

വൈറ്റ് ഗാർഡിന് മരം കട്ടിങ് മെഷീൻ നൽകി കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് .

കുമ്പള: സേവന രംഗത്ത് സജീവമായ കുമ്പള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ടീമിന് മരം കട്ടിങ് മെഷീൻ നൽകി. കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി വൈറ്റ് ഗാർഡിന്റെ നിലവിൽ നടന്നു വരുന്ന മഴക്കാലത്തെ സേവന പ്രവർത്തനങ്ങൾക്ക്ഏറ്റവും സഹായകരമാകുന്നപ്രോത്സാഹനമായി മുസ്ലിം ലീഗിൻറെ ഈ സഹായം. മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സെക്കീർ അഹമ്മദ്, ജനറൽ സെക്രട്ടറി സയ്യിദ് ഹാദി തങ്ങൾ, മണ്ഡലം പ്രസിഡന്റ് എം പി കാലീദ്, കെ എം അബ്ബാസ്, […]

Continue Reading

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിർണയം ; 30:30:40 ഫോർമുല

കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയുടെ മൂല്യനിർണയത്തിൽ അന്തിമ തീരുമാനം പുറത്തുവന്നു. കുട്ടികളുടെ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ പ്രകടനം കണക്കിലെടുത്താവും പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിര്‍ണയമെന്ന് അറ്റോണി ജനറല്‍ സുപ്രീം കോടതിയില്‍ വിശദീകരിച്ചു. 30:30:40 എന്നീ അനുപാതത്തിലാവും പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ മാര്‍ക്കില്‍ വെയിറ്റേജ് നല്‍കുക. ഫലം ജൂലൈ 31നകം പ്രഖ്യാപിക്കും. പത്ത്, പതിനൊന്ന് ക്ലാസ്സുകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച മൂന്ന് വിഷയങ്ങളാണ് പരിഗണിക്കുക. പന്ത്രണ്ടാം ക്ലാസ്സിലെ വെയിറ്റേജിനായി […]

Continue Reading

റെഡ് ഫോർസ് കുംമ്പടാജെയുടെ ജേർസി വിതരണ ഉൽഘാടനം ചെയ്തു

കുംമ്പടാജെ റെഡ് ഫോർസ് ജേർസി പഞ്ചായത്ത് ചെയർമാൻ അബ്ദുൽ റസാഖ് ടി.എം റെഡ് ഫോർസ് അംഗമായ ആയിത്തപക്ക് നൽക്കി വിതരണ ഉൽഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം മാത്യു ഗാഡിഗുഡെ അധ്യകഷധ വഹിച്ചു. സി.പി.ഐ മംണ്ഡല കമ്മിറ്റി അംഗം പ്രകാശ് കുംമ്പടാജെ ആശംസ പ്രസംഗം നടത്തി.അനിൽ, അഖിൽ, സിയാബ്, റമേശ് ഗോസാഡഎന്നിവർ സംസംബന്ധിച്ചു

Continue Reading