മൊഗ്രാൽ: ഇന്ധന വില ജി എസ് ടി യിൽ ഉൾപ്പെടുത്തുക ,15 വർഷം തികഞ്ഞ വാഹനനിരോധനം പിൻവലിക്കുക, ഒരു വർഷത്തെ ഇൻഷൂറൻസ് ഒഴിവാക്കുക, ഓട്ടോ ടാക്സി ചാർജ് വർധിപ്പിക്കുക, ഒരു ലക്ഷം
രൂപ പലിശരഹിത വായ്പ തൊഴിലാളികൾക്ക് അനുവദിക്കുക ,മോട്ടോർ തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം അടിയന്തിരമായി നൽകുക, ചരക്ക് വാഹനങ്ങൾക്ക് സർക്കാർ വാടക നിശ്ചയിക്കുക, തുടങ്ങിയ നിരവധി ആവശ്യങ്ങളുന്നയിച്ച് കേരളത്തിലെ മുഴുവൻ പെട്രോൾ മുമ്പിലും നടക്കുന്ന സമരത്തിൻറെ ഭാഗമായി
കുമ്പള പഞ്ചായത്തിലെ മൊഗ്രാൽ ടൗൺ യൂണിറ്റ്
മോട്ടോർ തൊഴിലാളികളുടെ നേതൃത്വത്തിൽ പെർ വാഡ് പെട്രോൾ പാമ്പിൻറെ മുമ്പിൽ സമരം സംഘടിപ്പിച്ചു
STU ജില്ലാ ട്രഷറർ കാദർ മൊഗ്രാൽ സ്വാഗതം ചെയ്തു മൊഗ്രാൽയൂണിറ്റ് സെക്രട്ടറി മമ്മൂട്ടി മൊഗ്രാൽ അധ്യക്ഷത വഹിച്ചു
സമരത്തിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് സിദ്ദീഖ് പുളിക്കൂർ മൊഗ്രാൽ നിർവഹിച്ചു
പരിപാടിയിൽ. സിദ്ദിഖ് കെ എം ഉമ്പായി സൂരം ബൈ ഉബുച്ച ബദ്രിയ നഗർ ഷംസു ബദ്രിയ നഗർ ജംഷീ.പെർവാഡ് ഷെഫീഖ് മൊഗ്രാൽ തുടങ്ങിയവർ സംബന്ധിച്ചു സിദ്ദീഖ് കെഎം നന്ദി പറഞ്ഞു