സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് കൊവിഡ്; 221 മരണങ്ങള്‍ കൂടി, ആകെ മരണം പതിനായിരം കടന്നു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9313 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,569 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

സംസ്ഥാനത്ത് ലോക് ഡൌൺ ജൂൺ 16വരെ നീട്ടി

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ വീണ്ടും നീട്ടി. ജൂണ്‍ 16 വരെയാണ് നീട്ടിയിരിക്കുന്നത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആര്‍) 10ല്‍ താഴെയെത്തിയ ശേഷം ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിച്ചാല്‍ മതിയെന്നാണ് വിദ​ഗ്‍ദ്ധോപദേശം. എന്നാല്‍, രോഗലക്ഷണങ്ങളുള്ളവര്‍ മാത്രം പരിശോധനയ്ക്കു വരുന്നതിനാലാണ് ടി.പി.ആര്‍ കൂടുന്നത് എന്നതിനാല്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കാമെന്ന നിര്‍ദേശവുമുയര്‍ന്നു.ജനജീവിതം സ്തംഭിച്ചതിനാല്‍ രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ മാത്രം […]

Continue Reading

മൊഗ്രാൽ പാലം മുതൽ ഷിറിയ പാലം വരെയുള്ള നാഷണൽ ഹൈവേയുടെ ഇരു വശങ്ങളിലും പുതിയ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് എസ്‌ഡിപിഐകുമ്പള പഞ്ചായത്ത്‌ കമ്മിറ്റി നിവേദനം നൽകി

കുമ്പള : വർഷങ്ങളായി ഇരുട്ടിലായ മൊഗ്രാൽ പാലം മുതൽ ഷിറിയ പാലം വരെയുള്ള നാഷണൽ ഹൈവേയുടെ ഇരുവശങ്ങളിലും സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കുമ്പള പഞ്ചായത്ത് സെക്രെട്ടറിക്കും, പ്രസിഡന്റിനും നിവേദനം നൽകി എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി.മഴക്കാലം കൂടി വരുന്നതോടെ വഴിയാത്രക്കാർക്കടക്കം നടന്നു പോകാൻ പറ്റാത്ത അവസ്ഥയാണെന്നും എത്രയും പെട്ടെന്നു ഇതിനു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടായിരുന്നു നിവേദനം.എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത് അംഗം മൻസൂർ കുമ്പള , അലി ഷഹാമ ,ശാഹുൽ ബദ്രിയനഗർ എന്നിവരാണ് നിവേദനം നൽകിയത്.

Continue Reading

ബ്ലാക്​ ഫംഗസ്; തമിഴ്​നാട്ടിൽ ഇ​രു​പ​തി​ല​ധി​കം രോ​ഗി​ക​ൾ മ​രി​ച്ചു, 921 പേർക്ക്​ രോഗം സ്ഥിതീകരിച്ചു ​

തമിഴ്​നാട്ടിൽ ​ബ്ലാ​ക്​ ഫം​ഗ​സ്​ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്​ അ​റി​യി​ച്ചു. 921 പേ​രി​ൽ രോഗം സ്ഥിതീകരിച്ചു. രോഗം ബാധിച്ചു ഇരുപതിലധികം പേര് മരണത്തിനിരയായി. അനവധി രോ​ഗി​ക​ൾ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​രാ​യതിനെ തുടർന്ന്  അ​ത്യാ​സ​ന്ന​നി​ല​യി​ലാ​ണ്.ചെന്നൈയിൽ മാത്രം 277 കേസുകൾ സ്ഥിരീകരിച്ചു.837 പേർ ഇപ്പോഴും ചികിത്സയിലാണ്. ബ്ലാ​ക്​ ഫം​ഗ​സ്​ രോ​ഗ​ത്തി​ന്​ ന​ൽ​കു​ന്ന മ​രു​ന്നി​ന്​ ദൗ​ർ​ല​ഭ്യ​മു​ണ്ടെ​ന്നും 30,000 ഡോ​സു​ക​ൾ ഉ​ട​ന​ടി എ​ത്തി​ക്ക​ണ​മെ​ന്ന്  മു​ഖ്യ​മ​ന്ത്രി എം.​കെ. സ്​​റ്റാ​ലി​ൻ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി​ക്ക്​ ക​ത്ത​യ​ച്ചു.

Continue Reading

കണ്ണൂരില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു

മുണ്ടയാട് ഇളയാവൂരിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് മൂന്നുപേർ മരിച്ചു. ആംബുലൻസ് മരത്തിൽ ഇടിച്ചായിരുന്നു അപകടം.ചന്ദനക്കാംപാറ സ്വദേശികളായ ബിജോ, റെജീന, ആംബുലൻസ് ഡ്രൈവർ നിതിൻരാജ് എന്നിവരാണ് മരിച്ചത്.പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. ഇന്ന് (തിങ്കളാഴ്ച ) പുലർച്ചെ മൂന്നരയോടെ ആയിരുന്നു അപകടം.

Continue Reading

നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വി; വീഴ്ച നേതൃത്വത്തിന്റെയോ…? പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുരേഷ് ഗോപിക്ക് കേന്ദ്ര നിര്‍ദേശം, കെ സുരേന്ദ്രന് നിര്‍ണ്ണായകം

കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിയില്‍ വീഴ്ച നേതൃത്വത്തിന്റെയോ എന്ന് പഠിക്കാന്‍ രാജ്യസഭാ എംപി സുരേഷ് ഗോപിക്ക് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം. ആകെയുള്ള ഒരു സീറ്റും പോയതിനെ തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തിനെതിരെ വന്‍ തോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പരാജയ കാരണം തേടി നടനും എംപിയുമായ സുരേഷ് ഗോപിയെ ചുമതലപ്പെടുത്തിയത്. സുരേഷ് ഗോപിയുടെ റിപ്പോര്‍ട്ട് നിലവിലെ അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ നിര്‍ണായകമാണ്. അനുകൂലമല്ലെങ്കില്‍ നേതൃത്വത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തുന്ന […]

Continue Reading

കൂട്ടുകാരനുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ചുഴിയിൽപെട്ട് മുങ്ങി മരിച്ചു

പയ്യാവൂർ: കൂട്ടുകാരനുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ചുഴിയിൽപെട്ട് മുങ്ങി മരിച്ചു.ശ്രീകണ്ഠപുരം എസ്. ഇ. എസ് കോളേജ് ബിരുദ വിദ്യാർത്ഥി അലക്സ് (20) ആണ് മരിച്ചത്.ഞായർ വൈകുന്നേരം അഞ്ചോടെ വീടിനടുത്ത പുഴയിലെ തെയ്യത്താർ കുണ്ടിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു ചുഴിയിൽ പെട്ടത്. പയ്യാവൂർ പോലീസും ഇരിട്ടി ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാർ അലക്സിനെ കരയ്ക്ക് കയറ്റിയിരുന്നു.തുടർന്ന് തളിപ്പറമ്പ് സഹകരണാശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചിരുന്നു . മൃതദേഹം കണ്ണൂർ ഗവ മെഡിക്കൽ കോളേജിലേക്ക് മാറ്റി.ചന്ദനക്കാംപാറ ആടാംപാറയിലെ മറ്റത്തിനാനി ജെയിസൺ ഷൈനി ദമ്പതികളുടെ മകനാണ് […]

Continue Reading

ഡിവൈഎഫ്‌ഐ മധൂര്‍ മേഖല കമ്മിറ്റി പരിസ്ഥിതി ദിനാചരണം നടത്തി. മേഖലാതല ഉദ്ഘാടനം പട്‌ലയില്‍ വാര്‍ഡ് മെമ്പര്‍ നസീറ മജീദ് നിര്‍വ്വഹിച്ചു

മധൂര്‍:ഡിവൈഎഫ്‌ഐ മധുര്‍ മേഖല കമ്മിറ്റി പരിസ്ഥിതി ദിനാചരണം നടത്തി. മേഖലാതല ഉദ്ഘാടനം പട്‌ലയില്‍ വാര്‍ഡ് മെമ്പര്‍ നസീറ മജീദ് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി സതീഷ്, ജോയിന്റ് സെക്രട്ടറി കിഷോര്‍, ബ്രാഞ്ച് സെക്രട്ടറി അബൂബക്കര്‍ ബിസ്മി, അസ്ലം,ഹാരിസ്,മജീദ് തുടങ്ങിയവര്‍ സംബധിച്ചൂ.യൂണിറ്റ് സെക്രട്ടറി മുജീബ് സ്വാഗതവും, പ്രസിഡന്റ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു

Continue Reading

കോവിഡ് -19: ‘ഡിജിറ്റൽ’ ഹജ്ജിനൊരുങ്ങി സൗദി അറേബ്യ റോബോട്ടുകൾ തീർഥാടകർക്ക് ഫത്‌വയും മാർഗനിർദേശവും നൽകും

സാങ്കേതികവിദ്യയെ കൂടുതൽ ആശ്രയിക്കുകയും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും തീർത്ഥാടനം സംഘടിപ്പിക്കുന്നതിലും മാനവ വിഭവശേഷി കുറയ്ക്കുന്നതിലും സൗദി അധികൃതർ ഈ വർഷം ഡിജിറ്റൽ ഹജ്ജ് നടപ്പാക്കാൻ ഒരുങ്ങുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റോബോട്ടുകൾ തീർഥാടകർക്ക് ഫത്‌വകൾ (ശാസനങ്ങൾ), മാർഗ്ഗനിർദ്ദേശം, ഇലക്ട്രോണിക് ഖുർആൻ എന്നിവ നൽകും, തീർത്ഥാടകരുടെ ചലനം കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കും. എല്ലാ തീർഥാടകർക്കും സൗദി അറേബ്യയിലെത്തിയതുമുതൽ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങുന്നതുവരെ എല്ലാ ഹജ്ജ് അനുഷ്ഠാനങ്ങളുടെയും സമയം കൃത്യമായി സജ്ജീകരിക്കും

Continue Reading