തമിഴ്നാട്ടിൽ ബ്ലാക് ഫംഗസ് രോഗബാധ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. 921 പേരിൽ രോഗം സ്ഥിതീകരിച്ചു. രോഗം ബാധിച്ചു ഇരുപതിലധികം പേര് മരണത്തിനിരയായി.
അനവധി രോഗികൾ ശസ്ത്രക്രിയക്ക് വിധേയരായതിനെ തുടർന്ന് അത്യാസന്നനിലയിലാണ്.ചെന്നൈയിൽ മാത്രം 277 കേസുകൾ സ്ഥിരീകരിച്ചു.837 പേർ ഇപ്പോഴും ചികിത്സയിലാണ്. ബ്ലാക് ഫംഗസ് രോഗത്തിന് നൽകുന്ന മരുന്നിന് ദൗർലഭ്യമുണ്ടെന്നും 30,000 ഡോസുകൾ ഉടനടി എത്തിക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചു.