സൗദിയിലെ നജ്റാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു

നജ്റാൻ- സൗദി അറേബ്യയിലെ നജ്റാനിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിലെനഴ്സുമാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ് (28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ (31) എന്നിവരാണ് മരിച്ചത്. സ്നേഹ, റിൻസി, ഡ്രൈവർ അജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.

Continue Reading

ലോക പരിസ്ഥിതി ദിനം 2021: ഈ വർഷത്തെ ആതിഥേയ രാജ്യം പാകിസ്ഥാൻ;’ഇക്കോസിസ്റ്റം പുന:സ്ഥാപിക്കൽ’ എന്നതാണ് ഈ വർഷത്തെ തീം

പ്രകൃതിയിൽ സമയം ചെലവഴിക്കുന്നത് ഒരിക്കലും നിങ്ങൾക്ക് നഷ്ടമാകില്ല. ആരോഗ്യകരമായ ആവാസ വ്യവസ്ഥയുണ്ടെങ്കിൽ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും ജൈവവൈവിധ്യത്തിന്റെ തകർച്ച തടയാനും കഴിയൂ. ഭൂമിയിലെ ഓരോ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് ഈ പ്രകൃതി. നമ്മൾ കഴിക്കുന്ന ഭക്ഷണം മുതൽ ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, നമ്മുടെ ഗ്രഹത്തെ വാസയോഗ്യമാക്കുന്ന കാലാവസ്ഥ എന്നിവയെല്ലാം പ്രകൃതിയിൽ നിന്നാണ് ലഭിക്കുന്നത്. ഇതെല്ലാം മനസ്സിൽ വച്ചാണ് എല്ലാ വർഷവും ജൂൺ 5ന് ലോകം ലോകപരിസ്ഥിതി ദിനമായി ആഘോഷിക്കുന്നത്. പരിസ്ഥിതിയിലെ നല്ല മാറ്റത്തിന് പ്രചോദനമേകുന്നതിനുള്ള ഒരു […]

Continue Reading

സംസ്ഥാനത്ത് ഇന്നുമുതൽ കർശന നിയന്ത്രണങ്ങൾ; അവശ്യസേവനങ്ങൾക്ക് മാത്രം പ്രവർത്തനാനുമതി

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നു മുതൽ കർശനനിയന്ത്രണങ്ങൾ. കോവിഡ് 19 സ്ഥിരീകരണ നിരക്ക് 15 ശതമാനത്തിൽ കുറയാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഇന്നുമുതൽ ജൂൺ ഒമ്പതുവരെ കൂടുതൽ നിയന്ത്രണങ്ങൾ  ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾക്ക് മാത്രമായിരിക്കും പ്രവർത്തനാനുമതി ഉണ്ടായിരിക്കുക. അവശ്യ വസ്തുക്കളുടെ കടകൾ, വ്യവസായ സ്ഥാപനങ്ങൾ, അസംസ്കൃത വസ്തുക്കളും മറ്റും നിർമിക്കുന്ന സ്ഥാപനങ്ങൾ, നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവയ്ക്കു മാത്രമേ ജൂൺ അഞ്ചുമുതൽ ഒമ്പതു വരെ തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി ഉണ്ടായിരിക്കുകയുള്ളൂ. സർക്കാർ – അർദ്ധ സർക്കാർ […]

Continue Reading

തുടർച്ചയായ പെട്രോൾ, ഡീസൽ വിലവർദ്ധനവ്; നടപടിയാവശ്യപ്പെട്ട് റിസർവ് ബാങ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ തുടര്‍ച്ചയായ ഇന്ധനവിലവര്‍ദ്ധനവില്‍ ആശങ്ക അറിയിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കൊവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ അനിശ്ചിതത്വത്തില്‍ കഴിയുകയാണ്. ഇത് നാണപ്പെരുപ്പം ഉയരാന്‍ കാരണമാകും. ഇതിനിടെ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ വില വര്‍ദ്ധിപ്പിക്കുന്നത് നാണയപ്പെരുപ്പവും ചെലവും കൂട്ടുമെന്ന് റിസര്‍വ് ബാങ്ക് നിരീക്ഷിച്ചു. ഈ സാഹചര്യം ഒഴിവാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നും റിസര്‍വ്വ് ബാങ്ക് നിര്‍ദേശിച്ചു. എക്‌സൈസ് തീരുവ, സെസ് തുടങ്ങിയവ കുറയ്ക്കാന്‍ കേന്ദ്രവും മൂല്യവര്‍ദ്ധിത നികുതിയായ വാറ്റ് കുറയ്ക്കാന്‍ സംസ്ഥാനങ്ങളും തയ്യാറാകണമെന്ന് റിസര്‍വ് […]

Continue Reading

മത്സരിക്കാതിരിക്കാൻ ബി.ജെ.പി പണം നൽകി; മഞ്ചേശ്വ​രത്തെ കെ. സുരേന്ദ്രൻറെ അപരൻ

കാസർകോട്​: മത്സരിക്കാതിരിക്കാൻ രണ്ടുലക്ഷം രൂപ നൽകിയെന്ന്​ ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ മഞ്ചേശ്വരത്തെ അപരന്‍റെ വെളിപ്പെടുത്തൽ. സ്​ഥാനാർഥിയായി പത്രിക നൽകിയശേഷം പിൻവലിച്ച കെ. സുന്ദരയാണ്​ പിന്മാറാൻ രണ്ടുലക്ഷം രൂപ നൽകിയെന്ന്​ മാധ്യമങ്ങളോട്​ വെളിപ്പെടുത്തിയത്​. 15 ലക്ഷമാണ്​ ചോദിച്ചത്​. എന്നാൽ രണ്ടുലക്ഷവും സ്​മാർട്ട്​ഫോണും പ്രദേശിക ബി.ജെ.പി നേതാക്കൾ വീട്ടിലെത്തിക്കുകയായിരുന്നുവെന്നു. കൂടാതെ വീടും വാഗ്​ദാനം ചെയ്​തു. ജയിച്ചുകഴിഞ്ഞാൽ ബാക്കി നോക്കാമെന്ന്​ സുരേന്ദ്രൻ ഉറപ്പു നൽകിയതായും സുന്ദര പറയുന്നു. എൻ.ഡി.എ സ്​ഥാനാർഥിയായി മത്സരിക്കാൻ സി.​െക. ജാനുവിന്​ സുരേന്ദ്രൻ പണം നൽകിയെന്ന […]

Continue Reading

രാഷ്ട്രീയക്കാർക്ക് പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്ന് ഫേസ്ബുക്ക്

രാഷ്ട്രീയക്കാര്‍ക്ക് നല്‍കുന്ന പ്രത്യേക പരിഗണന ഒഴിവാക്കണമെ്‌നന് ഫേസ്ബുക്കിന്റെ മോഡറേഷന്‍ നയം പരിശോധിക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്ന ബോര്‍ഡ് നിര്‍ദ്ദേശിച്ചുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബോര്‍ഡ് മുന്നോട്ട് വെച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ സംബന്ധിച്ച ഫേസ്ബുക്കിന്റെ അഭിപ്രായങ്ങള്‍ ജൂണ്‍ അഞ്ചിന് മുമ്പ് അറിയിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

വാക്സീൻ സ്വീകരിച്ചശേഷം വീണ്ടും കോവിഡ് വന്നവരിൽ മരണം റിപ്പോർട്ട് ചെയ്തില്ല: പഠനം

ന്യൂഡൽഹി ∙ വാക്സീൻ സ്വീകരിച്ചശേഷം വീണ്ടും കോവിഡ് ബാധിച്ച ഒരാൾ പോലും ഏപ്രിൽ– മേയ് മാസത്തിനിടെ മരിച്ചിട്ടില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) പഠന റിപ്പോർട്ട്. വാക്സീൻ സ്വീകരിച്ചവർക്കും കോവിഡ് ബാധിക്കുന്നതിനെക്കുറിച്ച് ഏപ്രിൽ– മേയ് മാസത്തിലാണ് എയിംസ് ആദ്യപഠനം നടത്തിയത്. ശരീരത്തിൽ വൈറസ് വ്യാപനത്തിന്റെ തോതു കൂടുതലാണെങ്കിലും വാക്സീൻ സ്വീകരിച്ചവരിൽ ഒരാൾ പോലും ഇക്കാലയളവിൽ മരിച്ചിട്ടില്ല എന്നാണു കണ്ടെത്തൽ. 63 ബ്രേക് ത്രൂ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Continue Reading

ന്യൂമോണിയ ബാധിച്ച് ചികിൽസയിലായിരുന്ന യുവതി മരിച്ചു

നീലേശ്വരം :ന്യൂമോണിയ ബാധിച്ച് ചികിൽസയിലായിരുന്ന യുവതി മരിച്ചു. ചായ്യോം മാനൂരിയിലെ സംഗീത അദ്ധ്യാപകൻ രാജൻ മാനൂരിയുടെ ഭാര്യ ഷിജി മോൾ (41 ) ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ ഒരു മാസത്തോളം ചികിത്സയിലായിരുന്നുവെങ്കിലും രോഗം മൂർഛിച്ചതിനെ തുടർന്നാണ് കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. പ്രസവത്തിന് ശേഷം കോവിഡ് പിടിപെട്ട് പിന്നിട് നെഗറ്റീവ് ആയിരുന്നുവെങ്കിലും ന്യൂമോണിയ ബാധിക്കുകയായിരുന്നു.വ്യാഴാഴ്ച ഉച്ചയോടെ മരണപ്പെട്ടത്. മക്കൾ :അർജ്ജുൻ കൃഷ്ണ (12), ഹിരൺമയ (2), 55 ദിവസം പ്രായമുള്ള കുട്ടിയും ഉണ്ട്. […]

Continue Reading

ചെർക്കള-ജാൽസൂർ അന്തർ സംസ്ഥാന പാത;അഭിവൃദ്ധിപ്പെടുത്താൻ റീ ബിൽഡ് കേരളയിൽ 100 കോടി അനുവദിച്ചു

ജില്ലയിലെ പ്രധാന അന്തർ സംസ്ഥാന പാതകളിലൊന്നായ ചെർക്കള-ജാൽസൂർ റോഡ് അഭിവൃദ്ധിപ്പെടുത്താൻ 100 കോടി രൂപ അനുവദിച്ചതായി സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ അറിയിച്ചു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ജർമ്മൻ സാമ്പത്തിക സഹായത്തോടെ ചെയ്യുന്ന പദ്ധതിയിലാണ് ചെർക്കള- ജാൽസൂർ റോഡ് ഉൾപ്പെടുത്തിയത്. കെ.എസ്.ടി.പി 2012-ൽ നിർമ്മിച്ച ഈ റോഡ് കെ.എസ്.ടി.പി തന്നെ ഏറ്റെടുത്ത് അഭിവൃദ്ധിപ്പെടുത്താമെന്ന് അറിയിച്ചിട്ടുണ്ട്. പ്രവൃത്തി എടുത്ത കരാറുകാരൻ ഏഴ് വർഷത്തോളം റോഡ് പൂർണമായും സംരക്ഷിക്കേണ്ടതിന്റെ ചുമതല ഏറ്റെടുക്കുന്ന ഒ.പി.ബി.ആർ.സി (ഔട്ട് പുട്ട് ആൻഡ് പെർഫോമൻസ് ബേസ്ഡ് റോഡ് […]

Continue Reading

പരിസ്ഥിതിദിനാചരണം;കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ മുളന്തുരുത്ത് പദ്ധതിക്ക് തുടക്കമായി

കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 5 പഞ്ചായത്തുകളുമായി സഹകരിച്ച് പത്തിലധികം കേന്ദ്രങ്ങളില്‍ ആയിരം മുളന്തൈകള്‍ നട്ട് മുളന്തുരുത്തുകള്‍ ഉണ്ടാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് എന്‍.സി.സി സ്‌കൗട്ട്, എസ്.പി.സി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ ഉണ്ടാക്കി സംരക്ഷണ ചുമതല ഇവര്‍ക്ക് നല്‍കും. കൂടാതെ മുളകളുടെ സംരക്ഷണത്തിനായി ജൈവ വേലികള്‍ തുരുത്തിനു ചുറ്റും നിര്‍മ്മിക്കും. ആഗോളതാപനത്തിന് മരമാണ് മരുന്ന് എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ബ്ലോക്കിനെ കാര്‍ബണ്‍ ന്യൂട്രല്‍ ബ്ലോക്കായി മാറ്റാനുള്ള ശ്രമമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യുവതലമുറയില്‍ അവബോധമുണ്ടാക്കാനാണ് വിദ്യാര്‍ഥികളെ ഇതില്‍ ഭാഗമാക്കുന്നത്. […]

Continue Reading