കോവിഡ് പ്രതിസന്ധി നേരിടാൻ ബജറ്റിൽ 20,000 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം ∙ സംസ്ഥാത്തെ കോവിഡ് പ്രതിസന്ധി നേരിടാൻ ബജറ്റില്‍ 20,000 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ 2,800 കോടി അനുവദിച്ചിട്ടുണ്ട്. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 10 ബെഡുള്ളഐസലേഷൻ വാർഡുകൾ സജ്ജീകരിക്കും. ഒരു കേന്ദ്രത്തിനു 3 കോടി ചെലവുവരും. 636.5 കോടി രൂപ ആകെചെലവു വരുമെന്നും ധനമന്ത്രി പറഞ്ഞു. പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ എല്ലാ മെഡിക്കൽ കോളജിലും പ്രത്യേക ബ്ലോക്ക് ആരംഭിക്കും.തിരുവനന്തപുരം കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഐസൊലേഷൻ ബ്ലോക്ക് സ്ഥാപിക്കുന്നതിന് 50 […]

Continue Reading

മാറ്റമില്ല; ഇന്നും ഇന്ധന വിലയിൽ വർധനവ് ; ഈ വർഷം മാത്രം പെ​േട്രാൾ -ഡീസൽ വില ഉയർത്തുന്നത്​ ഇത്​ 44ാം തവണയാണ്​

തിരുവനന്തപുരം: കോവിഡ്​ പ്രതിസന്ധിക്കിടയിലും ഇന്ധനവിലയിൽ വീണ്ടും വർധനവ്​. പെട്രോൾ ലിറ്ററിന്​ 26 ​ൈപസയും ഡീസലിന്​ 30 ​ൈപസയുമാണ്​ വെള്ളിയാഴ്ച​ കൂട്ടിയത്​. വില കൂടിയതോടെ തിരുവനന്തപുരത്ത്​ പെട്രോൾ ഒരു ലിറ്ററിന്​ വില 96.81 രൂപയും ഡീസൽ 92.11 രൂപയുമായി. പെട്രോളിന് 94.86 രൂപയും ഡീസലിന്​ 90ഉം ആണ്​ കൊച്ചിയിലെ വില. ഈ വർഷം മാത്രം പെ​േട്രാൾ -ഡീസൽ വില ഉയർത്തുന്നത്​ ഇത്​ 44ാം തവണയാണ്​. രാജ്യത്തെ 135 ജില്ലകളിൽ പെട്രോൾ വില ലിറ്ററിന്​ 100 കടന്നിരുന്നു. അന്താരാഷ്​ട്ര വിപണിയിൽ […]

Continue Reading

ഹൈക്കോടതി വിധി: വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണം

ബോവിക്കാനം: ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിയുടെ മറപിടിച്ച് മുസ്ലിം സമുദായം അനർഹമായി പലതും നേടിയെന്ന തരത്തിലുള്ള വാർത്തകൾ കേരളത്തിന്റെ സമുദായിക ഐക്യത്തിന് മങ്കലൊൽപ്പിക്കുമെന്നും, ആയത് കൊണ്ട് ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നും,മദ്രസ അധ്യാപകരുടെ ശമ്പളം അടക്കം ഉയർത്തിക്കാട്ടി വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരരിക്കണമെന്നും സമസ്ത കേരള മദ്രസ മാനജമെന്റ് അസോസിയേഷൻ ബോവിക്കാനം റെയ്ഞ്ച് പ്രസിഡണ്ട് മൂലടുക്കം ബി.എം അബൂബക്കറും, ജനറൽ സെക്രട്ടറി അബ്ബാസ് കൊളച്ചെപ്പും ആവശ്യപ്പെട്ടു.

Continue Reading

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ കൂടുതല്‍ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അവശ്യ സര്‍വീസ് അല്ലാത്ത സ്ഥാപനങ്ങള്‍ അഞ്ചാം തിയതി മുതല്‍ ഒമ്പതാം തിയതി വരെ തുറക്കാന്‍ അനുമതിയില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. 15 ശതമാനത്തിന് താഴേക്ക് ടി.പി.ആര്‍ എത്താത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Continue Reading

“ഇനി ആ മനുഷ്യൻ നമ്മളിലില്ല ” കൊവിഡ് രോഗികള്‍ക്ക് വേണ്ട അവശ്യ സഹായമെത്തിക്കാനും ആശുപത്രിയിലെത്തിക്കാനും മുന്നില്‍ നിന്ന ഡിവൈഎഫ്ഐ നേതാവ് കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി: രാപകലില്ലാതെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച യുവാവ് കുഴഞ്ഞ് വീണ് മരിച്ചു ഡിവൈഎഫ്ഐ മാറാടി മേഖല ജോയിന്‍ സെക്രട്ടറി സൗത്ത് മാറാടി തെക്കേടത്ത് എല്‍സ്റ്റണ്‍ എബ്രാഹാമാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വീട്ടില്‍ കുഴഞ്ഞു വീഴാണ് എല്‍സ്റ്റണ്‍ മരിച്ചത്. ഡിവൈഎഫ്ഐയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ സജീവ പ്രവര്‍ത്തകനായിരുന്നു എല്‍സ്റ്റണ്‍. കൊവിഡ് രോഗികള്‍ക്ക് വേണ്ട അവശ്യ സഹായമെത്തിക്കാനും ആശുപത്രിയിലെത്തിക്കാനും മരുന്ന് വാങ്ങാനുമുള്‍പ്പെടെ സജീവമായി ഇടപെട്ടു വരികയായിരുന്നു എല്‍സ്റ്റണ്‍. അച്ഛന്‍. ടി വി അവിരാച്ചന്‍ (മാറാടി സര്‍വ്വീസ് […]

Continue Reading

കോവിഡ്; കർണാടകത്തിൽ ജൂൺ 14 വരെ ലോക്ഡൗൺ നീട്ടി

ബെംഗളൂരു: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർണാടകത്തിൽ ഒരാഴ്ച കൂടി ലോക്ഡൗൺ നീട്ടി. ജൂൺ 14 വരെയാണ് ലോക്ഡൗൺ നീട്ടിയത്. രോഗ വ്യാപന നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാകുമ്പോൾ മാത്രമേ നിയന്ത്രണങ്ങൾ അവസാനിപ്പിക്കേണ്ടതുള്ളൂവെന്നായിരുന്നു കൊവിഡ് സാങ്കേതിക സമിതി നൽകിയ നിർദേശം

Continue Reading

ജില്ലയിലെ പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു; പ്രതിദിനം 55 വാര്‍ഡുകളില്‍ കോവിഡ് പരിശോധന

കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിദിനം ജില്ലയിലെ 55 വാര്‍ഡുകള്‍ വീതം തെരഞ്ഞെടുത്ത് ഒരോ വാര്‍ഡിലെയും 75 പേരെ വീതം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജില്ലയില്‍ ആകെ 777 വാര്‍ഡുകളാണുള്ളത്. 14 ദിവസത്തില്‍ ഒരിക്കല്‍ വീണ്ടും പരിശോധന നടത്തും. ഇത്തരത്തില്‍ ദിവസവും 4125 കോവിഡ് പരിശോധന നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബു പറഞ്ഞു. ജില്ല ഇപ്പോഴും സുരക്ഷിതമായിട്ടില്ലെന്നും ജനങ്ങള്‍ […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 560 പേര്‍ക്ക് കൂടി കോവിഡ്, 545 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 560 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 545 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5827 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 24680 പേര്‍ വീടുകളില്‍ 23675 പേരും സ്ഥാപനങ്ങളില്‍ 1005 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 24680 പേരാണ്. പുതിയതായി 974 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2556 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1396, ആന്റിജന്‍ 1151, […]

Continue Reading

മാഷി’ന്റെ ബോധവത്കരണം ഫലം കാണുന്നു: ജില്ലയിലെ 50 വാര്‍ഡുകള്‍ സീറോ കോവിഡ് വാര്‍ഡുകളായി

കോവിഡ് ബോധവത്കരണത്തിനുള്ള മാഷ് പദ്ധതി ഫലം കാണുന്നു. ജില്ലയിലെ രോഗ സ്ഥിരീകരണ നിരക്ക് കുറയ്ക്കുന്നതിനായി ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജില്ലാ ഭരണ സംവിധാനവും, അധ്യാപകരും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ആരോഗ്യ പ്രവര്‍ത്തകരും കുടുംബശ്രീ അംഗങ്ങളും എല്ലാം ചേര്‍ന്ന് നടത്തിയ കൂട്ടായ യജ്ഞത്തിലൂടെ ജൂണ്‍ രണ്ട് ആയപ്പോഴേയ്ക്കും ജില്ലയിലെ 50 വാര്‍ഡുകള്‍ സീറോ കോവിഡ് വാര്‍ഡുകളായി മാറി. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ചെയര്‍മാനായ ജില്ലാതല ഐ.ഇ.സി കോ ഓഡിനേഷന്‍ കമ്മറ്റിയുടെ ഭാഗമായാണ് […]

Continue Reading

കാസര്‍കോട് ഓക്‌സിജന്‍ പ്ലാന്റ്: നിര്‍മ്മാണ ചുമതല കൊച്ചിയിലെ ഏജന്‍സിക്ക്

ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ജില്ല ഭരണകൂടത്തിന്റെയും കൂട്ടായ്മയില്‍ ചട്ടഞ്ചാലില്‍ സ്ഥാപിക്കുന്ന കാസര്‍കോട് ഓക്‌സിജന്‍ പ്ലാന്റിന്റെ നിര്‍മ്മാണ ചുമതല കൊച്ചി ആസ്ഥാനമായ കെയര്‍ സിസ്റ്റംസിന്. ഇ ടെണ്ടര്‍ വഴി ലഭിച്ച മൂന്ന് അപേക്ഷകളില്‍ നിന്നാണ് കെയര്‍ സിസ്റ്റംസിനെ തെരഞ്ഞെടുത്തത്. 1.87 കോടിരൂപ ചിലവില്‍ 80 ദിവസത്തിനകം പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് ടെണ്ടര്‍ […]

Continue Reading