കൊച്ചി: രാപകലില്ലാതെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
ഡിവൈഎഫ്ഐ മാറാടി മേഖല ജോയിന്‍ സെക്രട്ടറി സൗത്ത് മാറാടി തെക്കേടത്ത് എല്‍സ്റ്റണ്‍ എബ്രാഹാമാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം വീട്ടില്‍ കുഴഞ്ഞു വീഴാണ് എല്‍സ്റ്റണ്‍ മരിച്ചത്. ഡിവൈഎഫ്ഐയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ സജീവ പ്രവര്‍ത്തകനായിരുന്നു എല്‍സ്റ്റണ്‍.
കൊവിഡ് രോഗികള്‍ക്ക് വേണ്ട അവശ്യ സഹായമെത്തിക്കാനും ആശുപത്രിയിലെത്തിക്കാനും മരുന്ന് വാങ്ങാനുമുള്‍പ്പെടെ സജീവമായി ഇടപെട്ടു വരികയായിരുന്നു എല്‍സ്റ്റണ്‍.
അച്ഛന്‍. ടി വി അവിരാച്ചന്‍ (മാറാടി സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം സി പി ഐ എം മാറാടി ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം, സൗത്ത് മാറാടി ബ്രാഞ്ച് അംഗം). അമ്മ: ചിന്നമ്മ. ഭാര്യ:ലിന്റാ സഹോദരി: ക്രിസ്റ്റിന.