ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ

പെര്‍ള: വാണിനഗര്‍ ദേശമൂലയിലെ രാമണ്ണ നായക്കിനെ വീടിനടുത്ത കശുമാവില്‍ തുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച വീട്ടുകാര്‍ ബന്ധു വീട്ടില്‍ പോയിരുന്നു. ഇന്നലെ വീട്ടിലെത്തിയ കുടുംബം രാമണ്ണയെകാണാത്തതിനെ തുടര്‍ന്ന്‌ നടത്തിയ തിരച്ചിലിലാണ്‌ സംഭവമറിയുന്നത്‌. മരണകാരണംവ്യക്തമല്ലെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു. ബദിയടുക്ക പൊലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന്‌ശേഷം സംസ്കരിച്ചു. ഭാര്യ:ഗിരിജ.മക്കള്‍: പവിത,ദിക്ഷിത്‌. സഹോദരങ്ങള്‍: മുദ്ദു നയക്ക്‌, കൊറഗ നായക്ക്‌, കൃഷ്ണ നായക്ക്‌, ദേവകി, ശാരദ, പരേതരായ ചെനിയ നായക്ക്‌, ചോമ നായക്‌.

Continue Reading

കോ​വി​ഡ് രോ​ഗി മ​രി​ച്ചു; ഡോ​ക്ട​റെ അതിക്രൂരമായി മ​ർ​ദി​ച്ച് ബ​ന്ധു​ക്ക​ൾ

ആ​സാ​മി​ലെ ഹൊ​ജാ​യി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. ഉ​ദാ​ലി മോ​ഡ​ൽ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് രോ​ഗി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​തി​ൽ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ന്ധു​ക്ക​ൾ ഡോ​ക്ട​റെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ചു. അ​ക്ര​മ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. പി​പാ​ൽ പു​ഖു​രി ഗ്രാ​മ​വാ​സി​യാ​യ ഗി​യാ​സ് ഉ​ദ്ദി​ൻ എ​ന്ന​യാ​ൾ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ങ്കീ​ർ​ണ​ത​ക​ൾ കാ​ര​ണം മ​രി​ച്ചു. ഓ​ക്സി​ജ​ൻ കി​ട്ടാ​തെ​യാ​ണ് രോ​ഗി മ​രി​ച്ച​തെ​ന്ന് ആ​രോ​പി​ച്ച് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ. ​സ്യൂ​ജ് കു​മാ​ർ സേ​നാ​പ​തി ബ​ന്ധു​ക്ക​ൾ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഡോ​ക്ട​റെ കൂ​ട്ട​ത്തോ​ടെ​യെ​ത്തി​യ ബ​ന്ധു​ക്ക​ൾ നി​ല​ത്തി​ട്ട് ച​വി​ട്ടി​ക്കൂ​ട്ടി. ലോ​ഹ​പാ​ത്രം ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക് അ​ടി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. […]

Continue Reading

ലോക് ഡൗൺ ഇളവുകളും നിയന്ത്രണങ്ങളും

പഴം, പച്ചക്കറി, പലചരക്ക്, പാല്‍, പാല്‍ ഉത്പന്ന കടകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, ഇറച്ചി, മത്സ്യം, (ഹോട്ടലുകളിലും ബേക്കറികളിലും പാഴ്‌സല്‍ മാത്രം) സഹകരണ സംഘം സ്റ്റോറുകള്‍- രാവിലെ 7 മുതല്‍ വൈകിട്ട് 7.30 വരെ- എല്ലാ ദിവസവും തുണിക്കടകള്‍, സ്വര്‍ണ്ണക്കടകള്‍ (ഓണ്‍ലൈന്‍ വ്യാപാരവും ഹോം ഡെലിവറിയും മാത്രം). വിവാഹ പാര്‍ട്ടികള്‍ക്ക് മാത്രം കടകളിലെത്താം. ക്ഷണക്കത്ത് കയ്യില്‍ കരുതണം. – 9 മണി മുതല്‍ അഞ്ച് മണി വരെ മാത്രം- തിങ്കള്‍, ബുധന്‍, വെള്ളി വിദ്യാഭ്യാസാവശ്യത്തിനുളള പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍ […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 461 പേര്‍ക്ക് കൂടി കോവിഡ്, 647 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 461 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 647 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5815 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 25376 പേര്‍ വീടുകളില്‍ 24355 പേരും സ്ഥാപനങ്ങളില്‍ 1021 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 25376 പേരാണ്. പുതിയതായി 2014 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2690 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1450, ആന്റിജന്‍ 1228, […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 19,661 പേർക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3

സംസ്ഥാനത്ത് ഇന്ന് 19,661 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട് 1513, തൃശൂർ 1401, ഇടുക്കി 917, കോട്ടയം 846, കണ്ണൂർ 746, പത്തനംതിട്ട 638, കാസർഗോഡ് 461, വയനാട് 307 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, […]

Continue Reading

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്.

Continue Reading

കടയില്‍ കയറാന്‍ ക്ഷണക്കത്ത് വേണം, എന്നാല്‍ അച്ചടിക്ക് കടയില്ല; മാര്‍ഗനിര്‍ദേശത്തില്‍ ആശയക്കുഴപ്പം

തിരുവനന്തപുരം: പുതുക്കിയ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യാപക ആശയക്കുഴപ്പമെന്ന് പരാതി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യുന്നതിന്റെ ഭാഗമായി ചെരിപ്പ്കട, ജ്വല്ലറി, വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. ഈ ഉത്തരവാണ് ആശയ കുഴപ്പം സൃഷ്ടിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ ആകെ 20 പേര്‍ക്ക് മാത്രമെ അനുമതിയുള്ളൂ. അടുത്ത ബന്ധുക്കള്‍ മാത്രമാകും ഇത്തരം വിവാഹങ്ങളില്‍ പങ്കെടുക്കുന്നതും. ഇതിനായി ആരും കത്തടിക്കാറുമില്ല. കൂടാതെ കത്ത് പ്രിന്റ് ചെയ്യാന്‍ കടയില്‍ ചെന്നാല്‍ കട തുറക്കുന്നില്ലെന്നാണ് […]

Continue Reading

യുഎഇയില്‍ തൊഴിലാളികള്‍ക്ക് മൂന്നുമാസത്തെ മധ്യാഹ്ന വിശ്രമ സമയം പ്രഖ്യാപിച്ചു

അബുദാബി: വേനല്‍ക്കാലത്ത് യുഎഇയില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമ സമയം പ്രഖ്യാപിച്ചു. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെ ഉച്ചയ്ക്ക് 12.30 മുതല്‍ 3.00 മണി വരെയാണ് തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമ സമയം അനുവദിച്ചിട്ടുള്ളതെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. മധ്യാഹ്ന വിശ്രമ സമയത്ത് തുറസ്റ്റായ സ്ഥലങ്ങളില്‍ തൊഴിലാളികളെ ജോലി ചെയ്യിക്കാന്‍ പാടില്ല. 

Continue Reading

സംസ്ഥാന ഹയർ സെക്കന്ററി പരീക്ഷകൾ റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: സിബിഎസ്ഇയിലും സംസ്ഥാന ബോർഡിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് തുല്യ നീതി നൽകണം സംസ്ഥാന ഹയർ സെക്കൻഡറി പരീക്ഷകളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയത് പോലെ സംസ്ഥാന ബോർഡുകൾ നടത്തുന്ന പരീക്ഷയും റദ്ദാക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെടുന്നത്. അതേസമയം കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും പ്ലസ്ട മൂല്യനിർണയും ആരംഭിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ സുപ്രീംകോടതിയുടെ വിധി നിർണായകമാകും.

Continue Reading

ഡിസംബറോടെ ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാനാകും

രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ ഡിസംബറാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മെയ് ഏഴ് മുതൽ രാജ്യത്ത് കോവിഡ് കേസുകളിൽ കുറവ് തുടരുന്നുണ്ട്. മെയ് 28 മുതൽ പ്രതിദിനം രണ്ടു ലക്ഷത്തിന് താഴെ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഏറ്റവും ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷം മെയ് ഏഴ് മുതൽ 69 ശതമാനത്തോളം കേസുകൾ കുറഞ്ഞെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. കോവിഡ് കേസുകൾ കുറയുമ്പോൾ നിയന്ത്രണങ്ങൾ വളരെ ജാഗ്രതയോടെ മാത്രമേ […]

Continue Reading