തിരുവനന്തപുരം: പുതുക്കിയ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യാപക ആശയക്കുഴപ്പമെന്ന് പരാതി.
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യുന്നതിന്റെ ഭാഗമായി ചെരിപ്പ്കട, ജ്വല്ലറി, വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം തുറക്കാന്‍ അനുമതി നല്‍കിയിരുന്നു.
ഈ ഉത്തരവാണ് ആശയ കുഴപ്പം സൃഷ്ടിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ ആകെ 20 പേര്‍ക്ക് മാത്രമെ അനുമതിയുള്ളൂ. അടുത്ത ബന്ധുക്കള്‍ മാത്രമാകും ഇത്തരം വിവാഹങ്ങളില്‍ പങ്കെടുക്കുന്നതും. ഇതിനായി ആരും കത്തടിക്കാറുമില്ല. കൂടാതെ കത്ത് പ്രിന്റ് ചെയ്യാന്‍ കടയില്‍ ചെന്നാല്‍ കട തുറക്കുന്നില്ലെന്നാണ് പരാതി. കാരണം അച്ചടി സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതിയില്ല.