കോട്ട റോഡ് നിർമ്മാണത്തിൽ ക്രമക്കേട് :നാട്ടുകാർ വിജിലൻസിന് പരാതി നൽകി
കുമ്പള. കുമ്പള ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ റോഡ് നിർമ്മാണത്തിൽ ക്രമക്കേടുണ്ടെന്ന് കാണിച്ച് നാട്ടുകാർ വിജിലൻസിന് പരാതി നൽകി. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച റോഡിലാണ് നാട്ടുകാർ ക്രമക്കേട് ആരോപിക്കുന്നത്. റോഡ് നിർമ്മിച്ച് രണ്ടാഴ്ചക്കകം തന്നെ റോഡ് തകർന്നതാണ് ആക്ഷേപം. നാട്ടുകാർ ഒപ്പ് ശേഖരിച്ചാണ് വിജിലൻസിന് പരാതി നൽകിയിരിക്കുന്നത്.
Continue Reading