വിമാനത്തിലെ ടോയ്‌ലെറ്റിൽ ചോരയിൽ കുളിച്ച് നവജാതശിശു

വിമാനത്തിലെ ടോയ്‌ലെറ്റിൽ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മൗറീഷ്യസിലെ സർ സീവൂസാഗർ റാംഗൂലം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിമാനത്തിലാണ് ചോരയിൽ കുളിച്ച നിലയിൽ ചവറ്റുകുട്ടയിൽ കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ അമ്മയെന്നു സംശയിക്കുന്ന 20കാരിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.മഡഗാസ്‌ക്കറിൽനിന്ന് എത്തിയ എയർ മോറീഷ്യസ് വിമാനത്തിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. വിമാനം ലാൻഡ് ചെയ്ത ശേഷം കസ്റ്റംസ് ഉദ്യോഗസ്ഥർ പതിവ് പരിശോധന നടത്തുകയായിരുന്നു. ഇതിനിടയിലാണ് ടോയ്‌ലെറ്റിൽ മാലിന്യങ്ങൾ ഉപേക്ഷിക്കാന്‍ വച്ച ചവറ്റുകുട്ടയിൽ കുഞ്ഞിനെ കണ്ടത്. കുട്ടിയെ ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. നിലവിൽ കുട്ടിയുടെ […]

Continue Reading

കുത്തിനോവിക്കുവാണല്ലേ ജീ? എടപ്പാളോട്ടത്തിന്റെ ‘ത്യാ​ഗ സ്മരണയിൽ’ ട്രോളന്മാർ

ട്രോളന്മാർക്ക് ഉറങ്ങാനാവാത്ത എത്രയോ ആഘോഷ രാത്രികളാണ് എടപ്പാൾ ടൗണിൽ 2019ൽ ശബരിമല കർമസമിതി നടത്തിയ ഹർത്താലിലൂടെ ലഭിച്ചത്. കാര്യം നിസാരമെന്ന് തോന്നുമെങ്കിലും അന്ന് നടന്ന സമരത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ട്രോളുകളെ എണ്ണിത്തിട്ടപ്പടുത്താൻ പോലുമാവില്ലെന്നതാണ് വാസ്തവും. 2019ൽ ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതി നടത്തിയ ഹർത്താലിനിടെ ബി.ജെ.പി, സംഘപരിവാർ പ്രവർത്തകർ എടപ്പാൾ ടൗണിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. മുദ്രാവാക്യങ്ങളുമായി എത്തിയ സംഘപരിവാർ പ്രവർത്തകരെ നാട്ടുകാർ തല്ലിയോടിച്ചു. ആദ്യം കുറച്ച് നാട്ടുകാർ മാത്രമായിരുന്നു ഇടപെട്ടത്, […]

Continue Reading

വാക്‌സിനെടുത്തതിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ റിപ്പോർട്ട് പുറത്ത്; കോവിഡിന്റേയും കോവിഡ് വാക്‌സിന്റേയും അലർജി കാരണം മരണം

കുറ്റിപ്പുറം: കോവിഡ് വാക്‌സിനെടുത്തതിന് പിന്നാലെ ഉണ്ടായ അലർജിക്ക് കുത്തിവയ്പ് എടുത്തതിനെ തുടർന്ന് മരിച്ച ഇരുപത്തിയേഴുകാരിയുടെ മരണകാരണം പുറത്ത്. യുവതിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം പുറത്തുവന്നതോടെയാണ് മരണത്തിൽ നിലനിന്നിരുന്ന ദുരൂഹത ഒഴിഞ്ഞിരിക്കുന്നത്. നേരത്തേ കോവിഡ് സ്ഥിരീകരിച്ച യുവതിക്കു കോവിഡിന്റെയും കോവിഡ് വാക്‌സീന്റെയും അലർജി (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം) ബാധിച്ചതിനെ തുടർന്നാണ് മരണമുണ്ടായത് എന്നാണ് രാസപരിശോധനാഫലം. ഇതുമായി ബന്ധപ്പെട്ട അന്തിമ പ്രഖ്യാപനം മെഡിക്കൽ ബോർഡ് കൂടിയശേഷം ഇന്നുണ്ടാകും. യുവതിക്ക് കോവിഡിനെ തുടർന്നും ഇതിനുശേഷം വാക്‌സീൻ എടുത്ത സമയത്തും ഹൈപ്പർ സെൻസിറ്റിവിറ്റി […]

Continue Reading

സൗദിയില്‍ വരും ദിവസങ്ങളിലും കോവിഡ് കേസുകള്‍ കുതിച്ചുയരുമെന്ന് ആരോഗ്യമന്ത്രി

റിയാദ്: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നത് മന്ത്രാലയം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും വരും ദിവസങ്ങളില്‍ കോവിഡ് വ്യാപനത്തില്‍ വലിയ വര്‍ധനവാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജില്‍ അറിയിച്ചു. കൊറോണയുടെ പുതിയ വകഭേദത്തിനെതിരെ വാക്‌സിന്‍ വലിയ രീതിയില്‍ ഫലപ്രദമാണ്. രോഗലക്ഷണങ്ങളിലെ കുറവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലെ കുറവും ഇതാണ് തെളിയിക്കുന്നത്. എന്നാല്‍ വാക്‌സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കാത്തവരെക്കുറിച്ച് വലിയ ആശങ്കയുള്ളതായും അദ്ദേഹം പറഞ്ഞു.ഇന്ന് 2585 പുതിയ കോവിഡ് കേസുകളും രണ്ട് മരണങ്ങളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് […]

Continue Reading

ഒമിക്രോൺ : സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ

സംസ്ഥാനത്ത് ഒമിക്രോൺ പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി സംസ്ഥാനം. ഇൻഡോർ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 75 ആയി കുറച്ചു. ഔട്ട് ഡോർ പരിപാടികളിൽ പരമാവധി 100 പേർക്ക് പങ്കെടുക്കാം. നേരത്തേ ഇൻഡോറിൽ നൂറും ഔട്ട് ഡോറിൽ ഇരുന്നൂറ് പേർക്ക് പങ്കെടുക്കാമായിരുന്നു. ആളുകൾ കൂടുന്നത് ഒഴിവാക്കി, രോഗബാധ പകരുന്നത് കുറയ്ക്കാനാണ് സർക്കാർ നീക്കം. (സംസ്ഥാനത്ത് ഇതുവരെ 181 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇന്നലെ 29 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് […]

Continue Reading

കർണാടക കോളജിൽ ശിരോവസ്ത്രത്തിന് വീണ്ടും വിലക്ക്; ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ പുറത്താക്കി

കർണാടകയിലെ കോളജിൽ വീണ്ടും ശിരോവസ്ത്രത്തിനു വിലക്ക്. ചിക്കമഗളുരു സർക്കാർ കോളജിലാണ് ഹിജാബിനു വിലക്കേർപ്പെടുത്തിയത്. ക്യാമ്പസിൽ ഹിജാബണിഞ്ഞെത്തിയ അഞ്ച് വിദ്യാർത്ഥിനികളെ പ്രിൻസിപ്പൽ പുറത്താക്കി. കാവി ഷാൾ ധരിച്ച് ഏതാനും വിദ്യാർത്ഥികൾ കോളജിൽ എത്തുകയും മുസ്ലിം വിദ്യാർത്ഥിനികൾ ശിരോവസ്ത്രം അണിഞ്ഞാൽ തങ്ങൾ ഈ ഷാൾ അണിയുമെന്ന് അറിയിക്കുകയും ചെയ്തു. ഇതേ തുടർന്നായിരുന്നു നടപടി.ക്യാമ്പസിൽ മറ്റെവിടെ വേണമെങ്കിലും ശിരോവസ്ത്രം അണിയാമെന്നും ക്ലാസിൽ കയറുമ്പോൾ ഹിജാബ് അഴിച്ചുവെക്കണം എന്നുമാണ് കോളജ് അധികൃതർ വിദ്യാർത്ഥിനികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. രണ്ട് വർഷങ്ങൾക്കിടെ രണ്ടാം തവണയാണ് ഹിജാബിനെതിരെ […]

Continue Reading

ഒമിക്രോണിനെക്കാൾ വ്യാപനശേഷി, ഫ്രാൻസിൽ കണ്ടെത്തിയത് കോവിഡിന്‍റെ പുതിയ വകഭേദം ‘ഇഹു’

ഒമിക്രോണ്‍ വ്യാപനം ലോകമെമ്പാടും ആശങ്ക പടര്‍ത്തവെ കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ‘ഇഹു’ ഫ്രാന്‍സില്‍ കണ്ടെത്തി. ദക്ഷിണ ഫ്രാന്‍സിലെ മാഴ്സെയില്‍ 12 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ വകഭേദത്തിന് ഒമിക്രോണിനേക്കാൾ വ്യാപനശേഷി കൂടുതലാണെന്നാണ് വിലയിരുത്തല്‍. ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ നിന്ന് തിരിച്ചെത്തിയ ആളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന്, സമ്പര്‍ക്കത്തിലുണ്ടായിരുന്നവരില്‍കൂടി രോഗം കണ്ടെത്തുകയായിരുന്നു. ഇഹു(ഐ.എച്ച്.യു) മെഡിറ്ററാൻ ഇൻഫെക്ഷൻ എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് രോഗം സ്ഥിരീകരിച്ചത്. അതിനാലാണ് ബി.1.640.2 എന്ന വകഭേദത്തിന് ‘ഇഹു’ എന്ന് പേരിട്ടത്. ലോകാരോഗ്യ സംഘടന അംഗീകരിക്കുന്നത് […]

Continue Reading

കർണാടകയിൽ കൊവിഡ് മൂന്നാം തരംഗം, കർശന നിയന്ത്രണത്തിന് വിദഗ്ധ സമിതി ശുപാർശ

ബംഗ്ലൂരു : രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്ന കർണാടകയിൽ കൊവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചുവെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. പ്രതിദിന കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനം കർശന നിയന്ത്രണങ്ങളിലേക്ക് നീങ്ങണമെന്ന് വിദഗ്ധ സമിതി ശുപാർശ നൽകി. ജനങ്ങൾ കൂട്ടംചേരാൻ സാധ്യതയുള്ള മാളുകൾ, വാണിജ്യകേന്ദ്രങ്ങൾ എന്നിവക്ക് നിയന്ത്രണം ഏർപ്പെടുത്തണം. പോസിറ്റീവിറ്റി നിരക്ക് 3 ശതമാനത്തിലേക്ക് എത്തിയാൽ ലോക്ഡൗൺ ഏർപ്പെടുത്തണമെന്നും വിദഗ്ദ സമിതി ശുപാർശ ചെയ്യുന്നു.രാജ്യത്ത് ആദ്യ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തത് കർണാടകയിലായിരുന്നു. പിന്നാലെ സംസ്ഥാനത്ത് കേസുകൾ കുതിച്ചുയർന്നു. ബംഗ്ലൂരു […]

Continue Reading

താജ്മഹൽ കാണാൻ ടിക്കറ്റ് ഇനി ഓൺലൈൻ വഴി മാത്രം

ലോകാത്ഭുതങ്ങളിൽപ്പെട്ട താജ്മഹൽ സന്ദർശിക്കുന്നവർ ഇനി മുതൽ ടിക്കറ്റ് ഓൺലൈനായി എടുക്കണമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) അറിയിച്ചു. കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിൽ താജ്മഹൽ കോമ്പൗണ്ടിലേക്ക് ടിക്കറ്റ് നൽകുന്ന കൗണ്ടറുകൾ നിർത്തലാക്കിയിരുന്നു.എ.എസ്.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. താജ്മഹൽ കോമ്പൗണ്ടിൽ പ്രവേശിക്കാൻ 45 രൂപയും ഷാജഹാൻ ചക്രവർത്തിയുടെയും ഭാര്യ മുംതാസ് മഹലിന്റേയുമടക്കം ഖബറുകൾ ഉള്ള മൊസോളിയം (താജ്മഹൽ കെട്ടിടം) സന്ദർശിക്കാൻ 200 രൂപയുമാണ് ഫീസ്. മൊസോളിയം അടക്കം സന്ദർശിക്കാൻ ഓൺലൈനായി 245 രൂപയുടെ ടിക്കറ്റെടുക്കണം. […]

Continue Reading

രാഷ്ട്രീയപരിപാടികള്‍ക്കും റാലികള്‍ക്കും വിലക്കില്ല; സ്‌കൂളും കോളേജും സിനിമാ തിയേറ്ററും അടച്ച് പഞ്ചാബ്; കൊവിഡ് കേസില്‍ വന്‍ വര്‍ധന

അമൃത്സര്‍: കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പഞ്ചാബ്. സ്‌കൂളുകളും കോളേജുകളും അടച്ചിടാനാണ് തീരുമാനം. പൊതു സഞ്ചാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഇന്ന് പുറപ്പെടുവിച്ച പുതിയ ഉത്തരവ് അനുസരിച്ച്, സ്‌കൂളുകളും കോളേജുകളും സര്‍വ്വകലാശാലകളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുകയും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുകയും ചെയ്യും.രാത്രി 10 […]

Continue Reading