സിൽവർലൈന്‍ പദ്ധതിയില്‍ പുനരധിവാസ പാക്കേജായി; വീടുകള്‍ക്ക് നഷ്ടപരിഹാരത്തിനു പുറമെ നാലര ലക്ഷം രൂപ

കെ റെയില്‍ പദ്ധതിയുടെ പുനരധിവാസ പാക്കേജിന്‍റെ വിവരങ്ങൾ പുറത്ത്. വീടു നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരത്തിന് പുറമെ 4.60 ലക്ഷം രൂപയും നൽകും. അല്ലെങ്കിൽ നഷ്ട പരിഹാരവും 1.60 ലക്ഷവും ലൈഫ് മാതൃകയിൽ വീടും നൽകാനുമാണ് തീരുമാനം. കാലിത്തൊഴുത്തുകൾ പൊളിച്ചു നീക്കിയാൽ 25000 മുതൽ 50000 രൂപ വരെ നൽകും. വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരവും 50,000 രൂപയും വാടക കെട്ടിടത്തിലെ വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപയും നല്‍കും.തൊഴില്‍ നഷ്ടപ്പെടുന്ന സ്വയം തൊഴില്‍ക്കാര്‍, ചെറുകിട കച്ചവടക്കാര്‍, കരകൗശല പണിക്കാര്‍ […]

Continue Reading

ക​ണ്ണൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ‌ ന​ഗ​ര​ത്തി​ലെ പൊ​ടി​ക്കു​ണ്ടി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു. ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ന​ടു​ത്ത് രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. പാ​ലി​യ​ത്ത് വ​ള​പ്പ്- ക​ണ്ണൂ​ര്‍ റൂ​ട്ടി​ലോ​ടു​ന്ന മാ​യാ​സ് എ​ന്ന ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്.ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. എ​ൻ​ജി​നി​ൽ​നി​ന്ന് ശ​ക്ത​മാ​യ പു​ക ഉ​യ​ര്‍​ന്ന​തോ​ടെ ബ​സ് ജീ​വ​ന​ക്കാ​ര്‍ യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി. അ​ഞ്ചു​മി​നി​റ്റി​ന​കം ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ക്കു​ക​യാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു.

Continue Reading

കാസർകോഡ്* ആദ്യമായി അരമന ഹോസ്പിറ്റലിൽ *ഇൻ്റർവെൻഷണൽപൾമണോളജി*( ശ്വാസ കോശ വിഭാഗം)

*Aster Mims Hospital* വിട്ടു മാറാത്ത ചുമ, ആസ്ത്മ, ജലദോഷം, വിട്ട്മാറാത്ത തുമ്മൽ അലർജി,ശ്വാസം മുട്ടൽ,ശ്വാസകോശ ക്യാൻസർ തുടങ്ങി ശ്വാസ കോശ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും*ആസ്റ്റർ മിംസ് കണ്ണൂരിലെ ഇൻ്റർവെൻഷണൽ പൾമണോളജിസ്റ്റ്(ശ്വാസകോശ വിദഗ്ദൻ) ഡോകടർ: വിഷ്ണു ജി കൃഷ്ണൻ്റെ* സേവനം *06/01/2022* വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ അരമന ഹോസ്പിറ്റലിൽ ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക്: 7594002324 ബന്ധപ്പെടുക.

Continue Reading

ഐഎസ് ബന്ധം; മംഗളൂരുവിൽ യുവതിയെ NIA അറസ്റ്റ് ചെയ്തു

മംഗളൂരു: ഐഎസ് ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി(NIA) യുവതിയെ അറസ്റ്റ്(Arrest) ചെയ്തു. ഉള്ളാള്‍ മാസ്തിക്കട്ടെ ബിഎം കോമ്പൗണ്ട് ആയിഷാബാഗില്‍ അനസ് അബ്ദുള്‍ റഹ്‌മാന്റെ ഭാര്യ മറിയ(ദീപ്ത് മര്‍ള)യാണ് അറസ്റ്റിലായത്. ഓഗസ്റ്റ് നാലിന് എന്‍ഐഎ സംഘം ഉള്ളാട്ടിലെ വീട്ടില്‍ റെയ്ഡ് നടത്തി ഇവരുടെ ഭര്‍തൃസഹോദരപുത്രനെ അറസ്റ്റ് ചെയ്തിരുന്നു. സംശയത്തെത്തുടര്‍ന്ന് അന്ന് മറിയത്തെ കസ്റ്റഡിയിലെടുത്ത് രണ്ടു ദിവസം ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു. എന്നാല്‍ ഇവരെ നിരന്തരം നീരീക്ഷിച്ച് എന്‍ഐഎ സംഘം തിങ്കളാഴ്ച വീണ്ടും വീട്ടിലെത്തി പരിശോധന നടത്തിയ ശേഷം അറസ്റ്റ് […]

Continue Reading

അരവിന്ദ് കേജരിവാളിന് കോവിഡ്

ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് കോവിഡ്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍വന്നവര്‍ പരിശോധന നടത്തണമെന്നും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Continue Reading

‘രാഷ്ട്രീയ ബദലില്‍ കോണ്‍ഗ്രസ് അനിവാര്യം’; അടിവരയിട്ട് സിപിഐ മുഖപത്രം

ബിനോയ് വിശ്വം എംപിയുടെ കോണ്‍ഗ്രസ് അനുകൂല പ്രസ്താവനയെ പിന്തുണച്ച് സിപിഐ മുഖപത്രമായ ജനയുഗം. ബിനോയ് വിശ്വം പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്നും രാഷ്ട്രീയ ബദല്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് അനിവാര്യമാണെന്നും എഡിറ്റോറിയലില്‍ പറയുന്നു.’കോണ്‍ഗ്രസ് ഇപ്പോഴും ഏറ്റക്കുറച്ചിലുകളോടെ എങ്കിലും ദേശവ്യാപകമായി സാന്നിധ്യവും സ്വാധീനവുമള്ള മതനിരപേക്ഷ, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമാണ്. രാജ്യത്തിന്റെ മതനിരപേക്ഷത, പാര്‍ലമെന്ററി ജനാധിപത്യം, ഭരണഘടന മൂല്യങ്ങളും നിയമവാഴ്ചയും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന, അതിനുവേണ്ടി നിലകൊള്ളുന്ന, ഒരു രാഷ്ട്രീയ ബദലില്‍ കോണ്‍ഗ്രസ് അനിവാര്യ ഘടകമാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമല്ല നിഷ്പക്ഷമതികള്‍പോലും പരക്കെ അംഗീകരിക്കുന്ന […]

Continue Reading

അബു ദാബി മീഞ്ച – വോർക്കാടി മേഖല കൺവെൻഷൻ നടത്തി കെ എം സി സി കമ്മിറ്റി പുനഃസംഘടിപ്പിച്ചു

അബു ദാബി : മഞ്ചേശ്വരം മണ്ഡലം കെ എം സി സി യുടെയും പഞ്ചായത്ത് മേഖല പ്രവർത്തനം ഊർജ്ജിതപ്പെടുത്തുവാൻ മീഞ്ച വോർക്കാടി മേഖല കെ എം സി സി പ്രവർത്തന കൺവെൻഷൻ നടത്തി കമ്മിറ്റി പുനഃസംഘടിപ്പിച്ചു . അബു ദാബി മദിനത്ത് സായിദ് സ്മോക്കി കഫെയിൽ ചേർന്ന കൺവെൻഷനിൽ അബ്ദുൽ റഹിമാൻ കമ്പള പ്രാർത്ഥന നടത്തി പ്രോഗ്രാം കൺവീനർ ലത്തീഫ് അക്കര അദ്ധ്യക്ഷത വഹിച്ചു , ജില്ലാ കെ എം സി സി ആക്ടിങ് പ്രസിഡന്റ് അസീസ് […]

Continue Reading

ഗണേഷ് കൊടവഞ്ചി നിര്യാതനായി

ബോവിക്കാനം: മല്ലം കൊടവഞ്ചിയിലെ ഗണേഷൻ (49 വയസ്സ്)കാസർകോട് ജനറൽ ആശുപത്രിയിൽ നിര്യാതനായി.പരേതനായ കൃഷ്ണൻ,ജാനകി എന്നിവരുടെ മകനാണ്. ചന്ദ്രാവതി യാണ് ഭാര്യ.ജിതേഷ്, ദേവശ്രീ, റിഷിക, റിതിക മക്കളാണ്.സഹോദരങ്ങൾ: ജയരാമൻ, ശശികല, ബേബി, സരസ്വതി.തിങ്കളാഴ്ച വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.

Continue Reading

കോവിഡ് വ്യാപനം: ഗോവയിൽ വിദ്യാഭാസ സ്ഥാപനങ്ങൾ അടച്ചു

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഗോവയിൽ രാത്രി കർഫ്യു പ്രഖ്യാപിച്ചു. ജനുവരി 26 വരെ സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും അടക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചതായി കോവിഡ് കർമ്മസമിതിയുടെ യോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. ഞായറാഴ്ച ഗോവയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ശതമാനമായിരുന്നു. നാളെ മുതൽ ജനുവരി 26 വരെ എട്ട്, ഒമ്പത് ക്ലാസുകളിലെ ഓഫ്‌ലൈൻ ക്ലാസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചതായി കോവിഡ് കർമസമിതി അംഗം ശേഖർ സൽക്കാർ മാധ്യമങ്ങളോട് പറഞ്ഞു. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ […]

Continue Reading

അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി ശിഫാഹ് റഹ്‌മ എട്ടു പേർക്ക് ചികിത്സ ധനസഹായം അനുവദിച്ചു

അബുദാബി: മഞ്ചേശ്വരം മണ്ഡലം കെ എം സി സി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്‌മ കാരുണ്യ ഹസ്തം പ്രതിമാസ പദ്ധതിയുടെ ഭാഗമായി ഡിസംബർ മാസത്തിൽ നാല് പഞ്ചായത്തില്‍പ്പെട്ട എട്ടു രോഗികൾക്ക് ചികിത്സാ സഹായം അനുവദിച്ചു. പ്രതിമാസ ചികിത്സാ സഹായമായി കഴിഞ്ഞ മൂന്ന് വർഷം നിരവധി രോഗികൾക്ക് സഹായം ചെയ്യാൻ സാധിച്ച പദ്ധതി നാലാം വർഷത്തിലേക്കു കടന്നിരിക്കുയാണ് . കുമ്പള പഞ്ചായത്തിൽപ്പെട്ട നായ്ക്കാപ്പിലെ ഇതര മതസ്ഥരടക്കം നാല് രോഗികൾക്കും പൈവളികെ പഞ്ചായത്തില്‍പ്പെട്ട രണ്ടു പേർക്കും മംഗൽപാടി വോർക്കാടി പഞ്ചായത്തിൽപ്പെട്ട […]

Continue Reading