കുമ്പള ലക്കിസ്റ്റാർ ഫുട്ബോൾ കലാശക്കൊട്ടിനിടയിലെ ലഹരി വിരുദ്ധ പ്രതിജ്ഞ ശ്രദ്ധേയമായി
കുമ്പള: സമൂഹത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ലഹരി എന്ന വിപത്തിനെതിരെ പോരാടാൻ കുമ്പള ലക്കിസ്റ്റാർ ക്ലബ് മുന്നോട്ട് വന്നത് കളിക്കിടയിൽ അല്പം കാര്യമായി മാറി.കുമ്പള ലക്കിസ്റ്റാർ ക്ലബ് കുമ്പള ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർമെന്റിന്റെ കലാശക്കൊട്ടിനിടയിലാണ് ലഹരി വ്യാപനത്തിനെതിരെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. മൈതാന മദ്ധ്യത്ത് അണിനിരന്ന താരങ്ങളും വിശിഷ്ടാതിഥികളും സംഘാടകരും കളി വീക്ഷിക്കാനെത്തിയ നൂറ്കണക്കിന് ഫുട്ബോൾ പ്രേമികളും ഒരേ സ്വരത്തിൽ പ്രതിജ്ഞ എടുത്തത് വലിയൊരു പോരാട്ടത്തിനുള്ള തുടക്കവും ശ്രദ്ധേയവുമായി മാറി. മൊഗ്രാൽ ദേശീയവേദിയും കുമ്പള ലക്കിസ്റ്റാർ ക്ലബും ജനമൈത്രി […]
Continue Reading