എസ്.ഡി.പി.ഐയും പി.എഫ്.ഐയും തീവ്രവാദ സംഘടനകളാണെന്നതില്‍ സംശയമില്ല: ഹൈക്കോടതി
കൊച്ചി: എസ്.ഡി.പി.ഐയും പി.എഫ്.ഐയും ഗുരുതരമായ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തീവ്രവാദ സംഘടനകളാണെന്നതില്‍ സംശയമില്ലെന്ന് ഹൈക്കോടതി. എന്നാല്‍ ഇതൊരു നിരോധിത സംഘടനയല്ലെന്നും ജസ്റ്റിസ് കെ ഹരിപാല്‍ വ്യക്തമാക്കി. പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അര്‍ഷിക സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശമുള്ളത്.സഞ്ജിത്ത് വധക്കേസില്‍ സംഘടനയുടെ ദേശീയ, സംസ്ഥാന തല നേതാക്കള്‍ക്ക് പങ്കില്ലെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. കൂടാതെ 90 ദിവസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും സാധിച്ചു. കുറ്റകൃത്യത്തില്‍ […]
Continue Reading