17 കാരിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി; ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ കേസ്

നീലേശ്വരം: 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ ഓടോറിക്ഷ ഡ്രൈവർക്കെതിരെ കേസെടുത്തു. നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ജിതേഷി (22) നെതിരെയാണ് പെൺകുട്ടിയുടെ പരാതിയിൽ നീലേശ്വരം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗീകമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. വിവാഹ വാഗ്ദാനം നൽകി ഇക്കഴിഞ്ഞ ജനുവരിയിൽ ഇയാൾ പെൺകുട്ടിയെ ഓടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി യുവാവിന്റെ ബന്ധു വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസംപെൺകുട്ടി സഹോദരിയോട് വിവരം പറഞ്ഞതോടെയാണ് […]

Continue Reading

കണ്ണൂർ സർവകലാശാല ബി.ബി.എ പരീക്ഷയുടെ സിലബസ് കോപ്പിയടിയെന്ന് ആരോപണം

കണ്ണൂർ സർവ്വകലാശാല ബി ബി എ ബിരുദ സിലബസ് കോപ്പിയടിയെന്ന് ആരോപണം. ബംഗളൂരു സർവ്വകലാശാലയുടെ ബി.കോം സിലബസ് ആണ് കണ്ണൂർ സർവകലാശാല അതേപടി പകർത്തിയത്. സിലബസ് തയ്യാറാക്കിയതിൽ ബോർഡ് ഓഫ് സ്റ്റഡീസിന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ആക്ഷേപം.ബാംഗ്ലൂർ സർവകലാശാലയുടെ ബി.കോം സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സിന്റെ ഭാഗമായുള്ള സ്റ്റോക്ക് ആൻഡ് കമ്മോഡിറ്റി മാർക്കറ്റ് എന്ന പേപ്പറിന്റെ സിലബസ് ആണ് കണ്ണൂർ സർവകലാശാല കോപ്പിയടിച്ചത്. കണ്ണൂർ സർവകലാശാലയുടെ ബി.ബി.എ ആറാം സെമസ്റ്റർ സ്റ്റോക്ക് ആൻഡ് കമ്മോഡിറ്റി മാർക്കറ്റ് എന്ന […]

Continue Reading

28 ഭാര്യമാരും 35 മക്കളും 126 കൊച്ചുമക്കളും സാക്ഷി; വയോധികന് 35ാം വിവാഹം; വൈറല്‍ വിഡിയോ

28 ഭാര്യമാരു‌‌ടെയും 35 മക്കളു‌െയും 126 കൊച്ചുമക്കളു‌െയും സാന്നിധ്യത്തില്‍ 37-ാമതും വിവാഹിതനായി വയോധികന്‍. വിവാഹത്തിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഐപിഎശ് ഉദ്യോഗസ്ഥന്‍ രൂപിന്‍ ശര്‍മയാണ് ഈ വിഡിയോ ‌‌ട്വിറ്ററില്‍ പങ്കുവെച്ചത്. ജിവിച്ചിരിക്കുന്ന ഏറ്റവും വലിയ ധൈര്യശാലി എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവെച്ചത്. എപ്പോള്‍ എവി‌ടെ വെച്ച് ചിത്രീകരിച്ച വിഡിയോ ആണ് ഇതെന്ന് വ്യക്തമല്ല. പഴയ വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നതെന്നും ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

Continue Reading

മിറാക്കിൾ കമ്പാറിൻ്റെ ഈ വർഷത്തെ ജേഴ്സി പ്രകാശനം ചെയ്തു

കമ്പാർ:മിറാക്കിൾ കമ്പാറിൻ്റെ ഈ വർഷത്തെ ജേഴ്സി ലോട്ടസി എം ഡി സാജിർ പി എം ഫുട്ബോൾ ക്യാപ്റ്റൻ മുക്താറിൻ കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.

Continue Reading

മംഗളുരുവിൽ മലയാളിയായ മെഡിക്കൽ കോളേജ് വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മംഗളൂരു: മംഗളൂരുവില്‍ മലയാളിയായ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിറോസന്‍ ജോസ് (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങുകയായിരുന്നു റോസന്‍. ചൊവ്വാഴ്ച രാവിലെ അച്ഛന്‍ ഫോണില്‍ വിളിച്ചപ്പോള്‍ റോസന്‍ എടുത്തില്ല. തുടര്‍ന്ന് റോസന്റെ സുഹൃത്തുക്കളെ വിളിച്ച് മുറിയുടെ വാതില്‍ തകര്‍ത്ത് നോക്കിയപ്പോള്‍ റോസനെ മരിച്ച നിലയില്‍ കണ്ടെത്തി. പാണ്ഡേശ്വര്‍ പൊലീസ് ദുരൂഹ മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Continue Reading

റിഫ മെഹ്‌നുവിന്റെ മരണം; ഭർത്താവ് മെഹ്നാസിന്‍റെ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി

കാസർഗോഡ്: വ്ളോഗര്‍ റിഫ മെഹ്‌നുവിന്റെ മരണത്തിൽ ഭർത്താവ് മെഹ്നാസിന്‍റെ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി. കാസർഗോഡുള്ള വീട്ടിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. ജംഷാദുൾപ്പെടെയുള്ള സുഹൃത്തുക്കളുടെയും മൊഴിയെടുത്തു. റിഫയുടെ മരണത്തിൽ ഭർത്താവ് മെഹ്നാസിന് പങ്കുണ്ടോയെന്നതാണ് പൊലീസ് പരിശോധിക്കുന്നത്. നിലവിൽ മെഹ്നാസിനെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാൽ മെഹ്നാസിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഇവരുടെ സുഹൃത്ത് ജംഷാദിനെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. അന്വേഷണം ദുബായിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് പൊലീസ്.അതേസമയം, റിഫയുടെ മരണത്തില്‍ ഇനിയുമേറെ ദുരൂഹത നീങ്ങാനുണ്ടെന്ന് റിഫയുടെ അഭിഭാഷകന്‍ അഡ്വ. പി റഫ്താസ് […]

Continue Reading

ചരിത്രവിധി: രാജ്യദ്രോഹത്തിനെതിരായ നിയമം മരവിപ്പിച്ചു, പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുത്

ദില്ലി: രാജ്യദ്രോഹത്തിനെതിരായ നിയമം മരവിപ്പിച്ച് സുപ്രീംകോടതി (Supreme Court). ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124A ആണ് മരവിപ്പിച്ചത്. കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നിലവിലെ രാജ്യദ്രോഹകേസുകളുടെ നടപടികൾ എല്ലാം നിര്‍ത്തിവെയ്ക്കണം. പുനപരിശോധന വരെ വകുപ്പ് പ്രയോഗിക്കരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. 124 എ ദുരുപയോഗം തടയാനുള്ള മാർഗ്ഗനിർദ്ദേശം സർക്കാരിന് തയ്യാറാക്കാമെന്നും കോടതി വ്യക്തമാക്കി. നിലവിൽ ജയിലിലുള്ളവർ ജാമ്യത്തിനായി കോടതികളെ സമീപിക്കണം. രാജ്യദ്രോഹ കേസുകളില്‍ 13000 പേര്‍ ജയിലുകളിലുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. രാജ്യദ്രോഹ കേസുകൾ മരവിപ്പിക്കാനാവില്ലെന്നായിരുന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയില്‍ […]

Continue Reading

ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന് കര്‍ണാടക സര്‍ക്കാര്‍

കര്‍ണാടക: കര്‍ണാടകയില്‍ അടുത്ത 15 ദിവസത്തേക്ക് ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. ആഭ്യന്തര വകുപ്പുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് കോടതി ഉത്തരവുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി കത്ത് നല്‍കിയിട്ടുണ്ട്. അനുമതി ലഭിക്കാത്തവര്‍ സ്വമേധയാ ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ നിന്ന് പിന്മാറണം. ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ തീരുമാനമെടുക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹനുമാന്‍ ചാലിസ വിവാദത്തിനിടെയാണ് […]

Continue Reading

ലിഫ്റ്റില്‍ തലകുടുങ്ങി കടയിലെ ജീവനക്കാരനു ദാരുണാന്ത്യം

ലിഫ്റ്റില്‍ തലകുടുങ്ങി തിരുവനന്തപുരം അമ്പലമുക്കിലെ സാനിറ്ററി കടയിലെ ജീവനക്കാരനു ദാരുണാന്ത്യം. അമ്പലമുക്ക് സ്വദേശി സതീഷ് കുമാര്‍ (59) ആണ് മരിച്ചത്. ഫയര്‍ഫോഴ്സ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Continue Reading

ഭർത്താവിന്റെ വീട്ടിൽ ശുചിമുറിയില്ല; നവവധു ജീവനൊടുക്കി

കടലൂർ (ചെന്നൈ):  ഭർത്താവിന്റെ വീട്ടിൽ ശുചിമുറിയില്ലാത്തതിൽ മനംനൊന്ത് നവവധു ജീവനൊടുക്കി. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ അരിസിപെരിയൻകുപ്പത്താണ് യുവതി ആത്മഹത്യ ചെയ്ത സംഭവമുണ്ടായത്. ഈയടുത്താണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ശുചിമുറിയില്ലാത്തതിനാൽ ഭർത്താവ് കാർത്തികേയന്റെ വീട്ടിലെ താമസം ബുദ്ധിമുട്ടിലായതോടെ ഇരുപത്തേഴുകാരിയായ രമ്യ ജീവനൊടുക്കുകയായിരുന്നു.  രമ്യയും കാർത്തികേയനും ഇക്കഴിഞ്ഞ ഏപ്രിൽ ആറിനാണ് വിവാഹിതരായത്. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായിരുന്നു രമ്യ.ഭർത്താവിന്റെ വീട്ടിൽ ശുചിമുറിയില്ലാത്തതിനാൽ വിവാഹ ശേഷവും രമ്യ സ്വന്തം വീട്ടിലായിരുന്നു താമസമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിവാഹശേഷവും രമ്യ സ്വന്തം വീട്ടിൽ […]

Continue Reading