ലോകകപ്പ് ഫുട്ബാൾ പ്രവചന മത്സരം, ആദ്യ വിജയ് ഫാറൂഖ് കോയിപ്പാടി

കുമ്പള. കുമ്പള മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ സംഘടിപ്പിക്കുന്ന ലോകകപ്പ് ഫുട്ബോൾ-2022 പ്രവചന മത്സരത്തിൽ ഫാറൂഖ് കോയിപ്പാടി വിജയ് യായി. നൂറോളം കൂപ്പണുകളിൽ നിന്ന് പത്തുപേരാണ് ഇക്വഡോർ രണ്ടു ഗോളിന് വിജയിക്കുമെന്ന് പ്രവചിച്ചിരുന്നത്. ഇതിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്.മീപ്പിരി സെന്ററിലെ ഇല്യൂഷൻ ലൈറ്റ്സ് &ഗിഫ്റ്റ് ഷോപ്പിൽ നടന്ന ചടങ്ങിൽ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറാ- യുസുഫ് വി ജയിക്കുള്ള മഹർകളക്ഷൻ സ്പോൺസർ ചെയ്ത സമ്മാനം വിതരണം ചെയ്തു. ചടങ്ങിൽ ഹംസ മഹർ, ഇർഷാദ് ഫോൺ ഫിക്സ്, […]

Continue Reading

മംഗ്ലൂരു സ്ഫോടനം: പ്രതിക്ക് ഐഎസ് ബന്ധം, കേരളമടക്കം സന്ദർശിച്ചു, ലക്ഷ്യമിട്ടത് വൻ സ്ഫോടനം

മംഗ്ലൂരു: മംഗലാപുരത്ത് നടന്ന സ്ഫോടന കേസുമായി ബന്ധപ്പെട്ട് പിടിയിലായ ഷാരിഖിന് അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പൊലീസ്. ഷാരിഖിന്റെ തീവ്രവാദ ബന്ധത്തിൽ വിശദമായ അന്വേഷണം തുടങ്ങിയെന്ന് കർണാടക പൊലീസ് എഡിജിപി അലോക് കുമാർ വ്യക്തമാക്കി. ഷാരിഖ് വ്യാജ സിം കാർഡ് സംഘടിപ്പിച്ചത് കോയമ്പത്തൂരിൽ നിന്നാണെന്ന് വ്യക്തമായി. ഇയാൾ മംഗലാപുരം നഗരത്തിൽ വലിയ സ്ഫോടനത്തിനാണ് പദ്ധതിയിട്ടത്. എന്നാൽ അബദ്ധത്തിൽ ഓട്ടോറിക്ഷയിൽ വെച്ച് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.മംഗ്ലൂരു സ്ഫോടനത്തിന് പിന്നിൽ അറാഫത്ത് അലി, മുസാഫിര്‍ ഹുസൈന്‍ എന്നിവർക്കും പങ്കുണ്ടെന്ന് […]

Continue Reading

500 മില്യൺ സ്‌നേഹം, റോണോ; ഇൻസ്റ്റഗ്രാമിൽ 50 കോടി ഫോളോവേഴ്‌സുള്ള ആദ്യ വ്യക്തിയായി ക്രിസ്റ്റ്യാനോ

ഫുട്‌ബോൾ മൈതാനത്ത് റെക്കോർഡുകളുടെ കളിത്തോഴനാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അഞ്ച് തവണ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട റോണോ തന്റെ 37ാം വയസ്സിലും മൈതാനങ്ങളിൽ നിറഞ്ഞാടുകയാണ്. ലോകത്ത് കോടിക്കണക്കിനാരാധകരുള്ള താരം ഇപ്പോഴിതാ മൈതാനത്തിനു പുറത്തും റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാമിൽ 500 മില്യൺ ഫോളോവേഴ്‌സിനെ തികക്കുന്ന ആദ്യ വ്യക്തിയായി മാറിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റ്യാനോ ഈ റെക്കോര്‍ഡ് പിന്നിട്ടത്.   രണ്ടാമതുള്ള അർജന്‍റൈന്‍ സൂപ്പർ താരം ലയണൽ […]

Continue Reading

ദലിത് സ്ത്രീ വെള്ളം കുടിച്ചു; വാട്ടര്‍ ടാങ്ക് ഗോമൂത്രം ഉപയോഗിച്ച് കഴുകി ഉയര്‍ന്ന ജാതിക്കാര്‍

മൈസൂരു: ദലിത് സ്ത്രീ വെള്ളം കുടിച്ചതിനെ തുടര്‍ന്ന് കുടിവെളള ടാങ്ക് ഗോമൂത്രം ഉപയോഗിച്ച് കഴുകി ഉയര്‍ന്ന ജാതിക്കാര്‍. ചാമരാജനഗർ താലൂക്കിലെ ഹെഗ്ഗോതാര ഗ്രാമത്തിലാണ് സംഭവം. ടാങ്ക് വൃത്തിയാക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.വീഡിയോ വൈറലായതോടെ താലൂക്ക് ഭരണസമിതി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദാംശങ്ങൾ ശേഖരിച്ച് തഹസിൽദാർക്ക് റിപ്പോർട്ട് നൽകി.വെള്ളിയാഴ്ച ഗ്രാമത്തിൽ നടന്ന ദലിതരുടെ വിവാഹ ചടങ്ങിനിടെയാണ് സംഭവം. എച്ച്‌ഡി കോട് താലൂക്കിലെ സർഗൂരിൽ നിന്നുള്ള വധുവിന്‍റെ ബന്ധുക്കൾ ചടങ്ങിനായി ഗ്രാമത്തിൽ എത്തിയിരുന്നു. വിവാഹസദ്യക്ക് ശേഷം ഇവര്‍ ബസ് […]

Continue Reading

പി. ജയരാജന് 35 ലക്ഷം രൂപയുടെ ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങാന്‍ അനുമതി; പുതിയ വാഹനങ്ങള്‍ വാങ്ങരുത് എന്ന് ഉത്തരവിറക്കിയ ശേഷം സര്‍ക്കാര്‍ വാങ്ങിയത് ആറ് വാഹനങ്ങള്‍

സാമ്പത്തിക പ്രതിസന്ധിക്കും ചെലവ് ചുരുക്കലിനുമിടെ സിപിഎം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി ജയരാജന് 35 ലക്ഷം രൂപയുടെ പുതിയ ബുളളറ്റ് പ്രൂഫ് കാർ വാങ്ങാൻ അനുമതി നൽകി സർക്കാർ. ഈ മാസം 17 നാണ് വ്യവസായവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പി ജയരാജന്റെ ശാരീരിക അവസ്ഥ കൂടി പരിഗണിച്ചാണ് കാർ വാങ്ങാൻ മന്ത്രിസഭായോഗം അനുമതി നൽകിയത്.സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങൾ വാങ്ങുന്നത് വിലക്ക് ഏർപ്പെടുത്തി ചീഫ് സെക്രട്ടറി നവംബർ നാലിന് ഉത്തരവിറക്കിയിരുന്നു. പുതിയ […]

Continue Reading

മംഗളൂരുവിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയിൽ സ്‌ഫോടനം നടത്തിയ കേസിൽ പ്രതിയെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്

മംഗളൂരു: മംഗളൂരുവിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ സ്‌ഫോടനം നടത്തിയ കേസിൽ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. മുഹമ്മദ് ഷാരിഖാണ് സ്ഫോടനത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ മുൻപും യു.എ.പി.എ പ്രകാരം കേസെടുത്തിരുന്നതായാണ് വിവരം. മംഗളൂരുവിൽ ഓട്ടോറിക്ഷ ദുരൂഹമായ സാഹചര്യത്തിൽ കത്തിനശിച്ച സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച് ഡ്രൈവർക്കും ഒരു യാത്രക്കാരനും പൊള്ളലേറ്റിരുന്നു. ഈ യാത്രക്കാരൻ മുഹമ്മദ് ഷാരിഖാണെന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇയാൾ മംഗളൂരുവിൽ ചുവരെഴുത്തിയതിന് യു.എ.പി.എ പ്രകാരം നേരത്തെ കേസെടുത്തിരുന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. ഈ […]

Continue Reading

*വേൾഡ് കപ്പ് വരവ് അറിയിച്ച്* *മൊഗ്രാലിൽ ഫുട്ബോൾ ഫാൻസുകളുടെ കൂറ്റൻ വിളംബര ജാഥ സംഘടിപ്പിച്ചു

*മൊഗ്രാൽ :അത്തറിന്റെ മണമുള്ള ഖത്തറിലേക്ക് കണ്ണും നട്ട് ലോകം കാത്തിരിക്കുമ്പോൾ വേൾഡ് കപ്പിന്റെ വരവ് അറിയിച്ച്മൊഗ്രാലിൽ ഫുട്ബോൾ ഫാൻസുകൾ സംഘടിപ്പിച്ച കൂറ്റൻ വിളംബര ജാഥ വേറിട്ട കാഴ്ചയായി. ഇനിയുള്ള ഒരു മാസം ഫുട്ബോളിന്റെ ഈറ്റില്ലമായ മൊഗ്രാലിൽ ആവേശത്തിന്റെ അലകൾ ഉയരുമെന്നതിന്റെ സൂചനയായിരുന്നു ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ വിവിധ ടീമുകളുടെ ജഴ്സി അണിഞ്ഞും കൊടിതോരണങ്ങൾ ഏന്തിയുമുള്ള വിളംബര ജാഥ.അർജന്റീന, പോർച്ചുഗൽ, ബ്രസീൽ, ഫ്രാൻസ്, ഇംഗ്ലണ്ട്, ജർമനി, ബെൽജിയം തുടങ്ങിയ ടീമുകളുടെ ഫാൻസുകളാണ് റാലിയിൽ അണിനിരന്നത്. മൊഗ്രാൽ ടൗണിൽ നിന്ന് […]

Continue Reading

‘സൂര്യന്‍റെ ഉപരിതലത്തിനു കുറുകെ പായുന്ന പാമ്പ്’; ചിത്രത്തിന് പിന്നില്‍.!(വീഡിയോ കാണാം )

സൂര്യന്‍റെ ഉപരിതലത്തിനു കുറുകെ പായുന്ന പാമ്പ് എന്ന രീതിയില്‍ ചിത്രങ്ങള്‍ പുറത്ത്.യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സോളാർ ഓർബിറ്ററാണ് ഈ വ്യത്യസ്തമായ ചിത്രം പകര്‍ത്തിയത്. ഇത് ഒരു സൗര പ്രതിഭാസമാണെന്നാണ് ശാസ്ത്ര നിരീക്ഷകര്‍ പറയുന്നത്. ഒക്‌ടോബർ 12-ന് സൂര്യന്‍റെ അടുത്തേക്ക് നീങ്ങുന്ന പെരിഹെലിയൻ എന്ന ഭ്രമണത്തിനിടെ സെപ്റ്റംബർ 5-നാണ് സര്‍പ്പത്തിന്‍റെ രൂപത്തിലുള്ള പ്രതിഭാസം സോളാർ ഓർബിറ്റര്‍ പകര്‍ത്തിയത്. സോളാർ ഓർബിറ്റർ അടുത്തെത്തിയപ്പോൾ അത് സൂര്യനു കുറുകെ ഒരു നീണ്ട പാമ്പ് പോലുള്ള രൂപം ചലിക്കുന്നതായി ഓര്‍ബിറ്റര്‍ കണ്ടു. സൂര്യനിൽ […]

Continue Reading

‘സൂര്യന്‍റെ ഉപരിതലത്തിനു കുറുകെ പായുന്ന പാമ്പ്’; ചിത്രത്തിന് പിന്നില്‍.!(വീഡിയോ കാണാം )

സൂര്യന്‍റെ ഉപരിതലത്തിനു കുറുകെ പായുന്ന പാമ്പ് എന്ന രീതിയില്‍ ചിത്രങ്ങള്‍ പുറത്ത്.യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സോളാർ ഓർബിറ്ററാണ് ഈ വ്യത്യസ്തമായ ചിത്രം പകര്‍ത്തിയത്. ഇത് ഒരു സൗര പ്രതിഭാസമാണെന്നാണ് ശാസ്ത്ര നിരീക്ഷകര്‍ പറയുന്നത്.ഒക്‌ടോബർ 12-ന് സൂര്യന്‍റെ അടുത്തേക്ക് നീങ്ങുന്ന പെരിഹെലിയൻ എന്ന ഭ്രമണത്തിനിടെ സെപ്റ്റംബർ 5-നാണ് സര്‍പ്പത്തിന്‍റെ രൂപത്തിലുള്ള പ്രതിഭാസം സോളാർ ഓർബിറ്റര്‍ പകര്‍ത്തിയത്. സോളാർ ഓർബിറ്റർ അടുത്തെത്തിയപ്പോൾ അത് സൂര്യനു കുറുകെ ഒരു നീണ്ട പാമ്പ് പോലുള്ള രൂപം ചലിക്കുന്നതായി ഓര്‍ബിറ്റര്‍ കണ്ടു. സൂര്യനിൽ നിന്ന് […]

Continue Reading

മംഗളുരുവിലെ സ്‌ഫോടനം: തീവ്രവാദബന്ധം സ്ഥിരീകരിച്ച് പൊലിസ്, ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരന്റെ കൈവശം കുക്കറും ബാറ്ററിയും

മംഗളുരു: ഓട്ടോറിക്ഷയില്‍ സ്‌ഫോടനമുണ്ടായത് അപകടമല്ലെന്നും ഭീകരാക്രമണത്തിന്റെ ഭാഗമെന്നും കര്‍ണാടക പൊലിസ് മേധാവി പ്രവീണ്‍ സൂദ്. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് കര്‍ണാടക പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കോയമ്പത്തൂരില്‍ കാറിനുള്ളില്‍ എല്‍പിജി സിലിണ്ടര്‍ ഉപയോഗിച്ച് ചാവേര്‍ ആക്രമണം നടത്തിയതിന് സമാനായ കേസാണിതെന്ന് പൊലീസ് പറയുന്നു. കുക്കറില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചാണ് യാത്രക്കാരന്‍ ഓട്ടോയില്‍ കയറിയതെന്ന് പൊലീസ് വ്യക്തമാക്കി. കുക്കറില്‍ സ്‌ഫോടനത്തിനുപയോഗിക്കുന്ന സാമഗ്രികള്‍, നാല് ഡ്യൂറസെല്‍ ബാറ്ററികള്‍, സര്‍ക്യൂട്ട് ടൈപ്പ് വയറുകള്‍ എന്നിവ ഉണ്ടായിരുന്നതായി ഇന്ത്യ […]

Continue Reading