മംഗളുരു: ഓട്ടോറിക്ഷയില്‍ സ്‌ഫോടനമുണ്ടായത് അപകടമല്ലെന്നും ഭീകരാക്രമണത്തിന്റെ ഭാഗമെന്നും കര്‍ണാടക പൊലിസ് മേധാവി പ്രവീണ്‍ സൂദ്. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് കര്‍ണാടക പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോയമ്പത്തൂരില്‍ കാറിനുള്ളില്‍ എല്‍പിജി സിലിണ്ടര്‍ ഉപയോഗിച്ച് ചാവേര്‍ ആക്രമണം നടത്തിയതിന് സമാനായ കേസാണിതെന്ന് പൊലീസ് പറയുന്നു. കുക്കറില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചാണ് യാത്രക്കാരന്‍ ഓട്ടോയില്‍ കയറിയതെന്ന് പൊലീസ് വ്യക്തമാക്കി.
കുക്കറില്‍ സ്‌ഫോടനത്തിനുപയോഗിക്കുന്ന സാമഗ്രികള്‍, നാല് ഡ്യൂറസെല്‍ ബാറ്ററികള്‍, സര്‍ക്യൂട്ട് ടൈപ്പ് വയറുകള്‍ എന്നിവ ഉണ്ടായിരുന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു….കഴിഞ്ഞദിവസം വൈകിട്ടാണ് മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്‌ഫോടനം നടന്നത്.
സ്‌ഫോടനത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും പരുക്കേറ്റിരുന്നു. യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി