ലോക ജനസംഖ്യ ഇന്ന് 800 കോടിയാകും

ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ലോകജനസംഖ്യ ഇന്ന് 8 ബില്യൺ കടക്കും. ഏറ്റവും പുതിയ യുഎൻ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് ആഗോള ജനസംഖ്യ 2030 ൽ ഏകദേശം 8.5 ബില്യണിലേക്കും, 2050 ൽ 9.7 ബില്യണിലേക്കും 2100 ൽ 10.4 ബില്യണിലേക്കും വളരുമെന്നാണ്. ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ ഇന്ത്യയാവും ലോക ജനതയുടെ കാര്യത്തില്‍ ഒന്നാമത് എത്തുകയെന്നും റിപ്പോർട്ടിൽ പറയുന്നു.ലോക ജനസംഖ്യ ദിനത്തോട് അനുബന്ധിച്ച് യുഎൻ പുറത്തിറക്കിയ വാർഷിക വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട് റിപ്പോർട്ടിൽ 1950ന് ശേഷം ആദ്യമായി 2020ൽ […]

Continue Reading

ഇന്ന് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

ഇന്ന് കെ.എസ്.യു ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പൊലീസ് അതിക്രമമുണ്ടായെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന നേതാക്കളെ അടക്കം റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു സംസ്ഥാന കമ്മിറ്റിയാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സര്‍വകലാശാലകളെ കമ്മ്യൂണിസ്റ്റ്വത്ല്ക്കരിക്കുന്നുവെന്ന് ആരോപിച്ചാണ് കെ.എസ്.യു മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ കെഎസ്യു […]

Continue Reading

മിൽമ പാൽവില കൂട്ടുന്നു; 10 രൂപ വരെ വർധിപ്പിക്കണമെന്ന് ശിപാർശ

തിരുവനന്തപുരം: മിൽമ പാൽ വില വർധിപ്പിച്ചേക്കും. പാൽ വില ആറ് മുതൽ 10 രൂപവരെ വർധിപ്പിക്കണമെന്ന് വിദഗ്ധ സമിതിയുടെ ശുപാർശ. വിഷയം പഠിച്ച രണ്ടംഗ വിദഗ്ധ സമിതിയാണ് ശിപാർശ നൽകിയത്.കാർഷിക, വെറ്റിനറിസർവകലാശാലകളിലെ വിദഗ്ധർ നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ഒരു ലിറ്റർ പാൽ വിൽക്കുമ്പോൾ സംസ്ഥാനത്തെ കർഷകർ നേരിടുന്ന നഷ്ടം 8.57രൂപയാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ നഷ്ടം നികത്താൻ വില വർധിപ്പിക്കണമെന്നാണ് ശിപാർശ.

Continue Reading

മൊഗ്രാൽ കടവത്ത് അംഗനവാടിയിൽ ശിശുദിനം ആഘോഷിച്ചു

മൊഗ്രാൽ : മൊഗ്രാൽ കടവത്ത് അംഗനവാടിയിൽ ചാച്ചാജിയുടെ ജന്മദിനമായ ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കും അംഗനവാടി ജീവനക്കാർക്കും മൊഗ്രാൽ കടവത്ത് സിറ്റിസൻ ക്ലബ്‌ ഏർപ്പെടുത്തിയ ഉപഹാരങ്ങൾ പരിപാടിയിൽ വെച്ച് വിതരണം ചെയ്തു. ശിശുദിന റാലിയും സംഘടിപ്പിച്ചു. വെൽഫയർ കമ്മിറ്റി കൺവീനവർ ടി. കെ അൻവർ അധ്യക്ഷത വഹിച്ചു. ടി.എം ഷുഹൈബ്, ആശവർക്കർ ഖൈറുന്നിസ,ഖാലിദ് എം, ഫൈസ് ടി എം, ഇർഫാൻ യു.എം, അഷ്‌റഫ്‌ എം. എസ്, നൂഹ് […]

Continue Reading

ലോക പ്രമേഹ ദിനം : മൊഗ്രാൽ ദേശീയവേദിയുടെ കൂട്ട പ്രഭാത സവാരി വേറിട്ട കാഴ്ചയായി

മൊഗ്രാൽ : ലോക പ്രമേഹ ദിനമായ നവംബർ 14 ന് മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച കൂട്ട പ്രഭാത സവാരി വേറിട്ട കാഴ്ചയും ശ്രദ്ധേയവുമായി മാറി. ‘വ്യായാമം ശീലമാക്കൂ, ജീവിതശൈലി രോഗങ്ങൾ അകറ്റൂ’ എന്ന സന്ദേശവുമായി നാങ്കി കടപ്പുറത്ത് നിന്നും ആരംഭിച്ച സവാരി തീരദേശ റോഡിലൂടെ അഞ്ച് കിലോമീറ്ററോളം താണ്ടി കുമ്പള ടൗണിൽ സമാപിച്ചു. പ്രഭാത സവാരിയിൽ ദേശീയവേദി പ്രസിഡന്റ്‌ എ. എം സിദ്ദീഖ് റഹ്‌മാൻ, ജന. സെക്രട്ടറി ടി. കെ ജാഫർ, ട്രഷറർ മുഹമ്മദ്‌ സ്മാർട്ട്‌, എം […]

Continue Reading

പകരം സംവിധാനമില്ലാതെ ഒരു ജനതയുടെ മുഴുവന്‍ വഴിയടച്ച് ദേശീയപാത വികസനം; അപകടം പേടിച്ച് പെർവാഡ് കടപ്പുറത്തെ സ്‌കൂൾ വിദ്യാർഥികൾ പഠനം നിർത്തുന്നു

പെറുവാഡ്: ദേശീയപാത വികസനത്തിനിടെ ഒറ്റപ്പെട്ട് പോകുന്ന പെർവാഡ് കടപ്പുറത്തെ വിദ്യാർഥികൾ പഠനം താത്കാലികമായി നിർത്തുന്നു. പകരം സംവിധാനമില്ലാതെ വഴിയടച്ചതാണ് പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. വിദ്യാഭ്യാസം, ജോലിയടക്കമുള്ള ദൈനംദിന ആവശ്യങ്ങൾക്കായി പലരും വളരെ പ്രയാസപ്പെട്ടാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഇവിടെ അടിപ്പാത സൗകര്യം ഒരുക്കാത്തതിനാൽ ദേശീയ പാത നിർമാണം പൂർത്തിയാകുന്നതോടെ പലരുടെയും ഭാവി ഇരുളടഞ്ഞതാവും.ചുറ്റി വളഞ്ഞ് റോഡ് മുറിച്ച് കടക്കുന്നത് മൂലമുള്ള അപകടങ്ങൾ പേടിച്ച് പെർവാഡ് കടപ്പുറത്ത് താമസിക്കുന്ന ജംശീദ് തന്റെ മൂന്ന് മക്കളുടെ പഠനം താത്കാലികമായി നിർത്താനുള്ള തീരുമാനത്തിലാണ്. […]

Continue Reading

ദേശീയപാത വികസനത്തിലെ സഞ്ചാര സ്വാതന്ത്ര്യ നിഷേധം : ജനകീയ സമരങ്ങളെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കണ്ടില്ലെന്ന് നടിക്കരുത്. -മൊഗ്രാൽ ദേശീയവേദി

മൊഗ്രാൽ. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജില്ലയിൽ അങ്ങോളമിങ്ങോളം ഉയർന്ന വന്നിട്ടുള്ള “സഞ്ചാര സ്വാതന്ത്ര്യ നിഷേധ ജനകീയ സമരങ്ങളെ ” കേന്ദ്ര- സംസ്ഥാന സർക്കാറുകൾ കണ്ടില്ലെന്ന് നടിക്കരുതെന്ന് മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. വികസനത്തെ എല്ലാവരും പിന്തുണക്കുന്നു, അത് മാറുന്ന കാലഘട്ടത്തിൽ അനിവാര്യവുമാണ്. എന്നാൽ ജനങ്ങളുടെ വഴിമുടക്കി കൊണ്ടും, വഴിയടച്ചുകൊണ്ടുമുള്ള വികസനത്തെയാണ് ജനങ്ങൾ ചോദ്യം ചെയ്യപ്പെടുന്നത്. അണ്ടർ പാസേജിനായുള്ള സമരങ്ങളിൽ ഭൂരിഭാഗവും മുതിർന്ന പൗരന്മാരും,വിദ്യാർത്ഥികളും,സ്ത്രീകളും, രോഗികളുമാണ് പങ്കെടുക്കുന്നത്. വഴികൾ കൊട്ടിയടച്ചുള്ള വികസനത്തെ വലിയ ആശങ്കയോടെയാണ് ഇവർ നോക്കി […]

Continue Reading

ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ യുവതി മരിച്ചു

മലപ്പുറം : മലപ്പുറം പാണ്ടിക്കാട് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാന ഷെറിനാണ് മരിച്ചത്. ആക്രമണത്തിനിടെ പൊള്ളലേറ്റ ഭർത്താവ് വണ്ടൂർ സ്വദേശി ഷാനവാസ് ചികിൽസയിലാണ്. കഴിഞ്ഞ ശനിയാഴ്ച ഫഷാന താമസിക്കുന്ന വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറിയായിരുന്നു ഷാനവാസ് ആസിഡ് ആക്രമണം നടത്തിയത്.

Continue Reading

വെള്ളൂർ ദേശീയ പാതയിൽ ടാങ്കർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബി.ടെക് വിദ്യാർത്ഥി മരണപ്പെട്ടു

▪️പയ്യന്നൂർ:പയ്യന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന ബുള്ളെറ്റ് എതിരെ വന്ന ടാങ്കർ ലോറിയിൽ ഇടിച്ച് ബി-ടെക് വിദ്യാർത്ഥി മരണപ്പെട്ടു.വെള്ളൂർ ആർടിഒ ഓഫീസിന് മുന്നിൽ ഇന്ന് പുലർച്ചെ 3:30 മണിയോടെ ആണ് അപകടം നടന്നത്.തൃക്കരിപ്പൂർ എടാട്ടുമ്മലിലെ സി ഗണേശൻ – സരിത ദമ്പതികളുടെ മകൻ അർജുൻ( 21) ആണ് മരണപ്പെട്ടത്. ടാങ്കർ ലോറിയിലേക്ക് ബുള്ളറ്റ് ഇടിക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു.ലോറിയുടെ ഫ്രന്റ്‌ വീലിന് ഉള്ളിൽ കുടുങ്ങിയ ബൈക്ക് ഉൾപ്പെടെ പയ്യന്നൂർ പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി പുറത്തെടുക്കുകയായിരുന്നു. മൃതദേഹം പരിയാരത്തുള്ള മെഡിക്കൽ കോളേജിലേക്ക് […]

Continue Reading

അബുദാബി മദീനത് സായദ് ലെജൻഡ് ലീഗ് സീസൺ – 1 ഇൽ കിംഗ്സ് ലെജൻഡ് ചാമ്പ്യന്മാരായി

ഫൈനലിൽ ടൈഗർ ലെജൻഡ് നേ 12 റൺസിന് പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്

Continue Reading