നിരന്തര അവകാശ നിഷേധം ജീവനക്കാരോടുള്ള ക്രൂരത -എസ്. ഇ യു.
കാസറഗോഡ് :- ജീവനക്കാർക്ക് ന്യായമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ അനുവദിക്കാതെയും ജീവനക്കാരെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ നിഷേധാത്മക നിലപാട് സ്വീകരിച്ചും ഇടതു സർക്കാർ ജീവനക്കാരോട് ക്രൂരത തുടരുകയാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം കുറ്റപ്പെടുത്തി. ശമ്പള പരിഷ്കരണ കുടിശ്ശിക, ക്ഷാമബത്ത, ലീവ് സറണ്ടർ , മെഡിസെപ്, വകുപ്പ് ഏകീകരണം തുടങ്ങിയ എല്ലാ വിഷയങ്ങളിലും ജീവനക്കാരെ വിശ്വാസത്തിൽ എടുക്കാത്ത സർക്കാർ, തസ്തികകൾ വെട്ടിക്കുറച്ചും ജോലിഭാരവും സമ്മർദ്ദവും അടിച്ചേൽപ്പിച്ചു൦ ജീവനക്കാരെ നിരന്തരം ദ്രോഹിക്കുകയാണ്. ജീവനക്കാർക്കുള്ള എല്ലാ ആനുകൂല്യങ്ങളിലും നിഷേധാത്മക നിലപാട് […]
Continue Reading