കാസർകോട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കാസർകോട്: ജില്ലയില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. എൻമകജെ കാട്ടുകുക്ക ഫാമിലെ പന്നികളിലാണ് രോഗം ബാധിച്ചത്. പന്നിപ്പനി സ്ഥിരീകരണത്തിന് പിന്നാലെ പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നികളെ ഉന്മൂലനം ചെയ്യാൻ നിർദ്ദേശമുണ്ട്. പന്നികളുടെ അറവും, മാംസ വില്‍പ്പനയും പ്രദേശത്ത് നിരോധിച്ചു. പന്നികളെ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നശിപ്പിച്ച പന്നികളെ ശാസ്ത്രീയമായി സംസ്‌കരിക്കാനും നിർദ്ദേശമുണ്ട്. 

Continue Reading

‘സാറും മാഡവും വേണ്ട, സ്കൂളില്‍ ‘ടീച്ചർ’ മതി; ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്‌കൂളുകളിൽ ‘ടീച്ചർ’ വിളി മാത്രം മതിയെന്ന് ബാലാവകാശ കമ്മീഷൻ. സാർ,മാഡം വിളികൾ വേണ്ടെന്നും ബാലാവകാശ കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.ബാലാവകാശ കമ്മീഷൻ ചെയർമാൻ ഇന്നാണ് ഉത്തരവ് പുറത്തിറക്കിയത്. ടീച്ചർ വിളി മറ്റൊന്നിനും തുല്യമാവില്ല. ലിംഗ സമത്വം സംരക്ഷിക്കാൻ ടീച്ചർ വിളിയാണ് നല്ലതെന്നും ഉത്തരവിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മുഴുവൻ വിദ്യാലയങ്ങൾക്കും നിർദേശം നൽകണമെന്നും ഉത്തവിട്ടു. പാലക്കാട് നിന്നുള്ള വിദ്യാർഥിയുടെ പരാതിയിലാണ് ബാലാവകാശ കമ്മീഷന്‍റെ നിര്‍ദേശം.

Continue Reading

പച്ചമുട്ടയിലുണ്ടാക്കുന്ന മയോണൈസ് ബേക്കറികളില്‍ ഒഴിവാക്കും: കേരള ബേക്കേഴ്സ് അസോസിയേഷന്‍

കൊച്ചി: പച്ചമുട്ടയിലുണ്ടാക്കുന്ന മയോണൈസ് ബേക്കറികളില്‍ ഒഴിവാക്കുമെന്ന് കേരള ബേക്കേഴ്സ് അസോസിയേഷന്‍. വേവിക്കാതെ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യോത്പന്നം എന്ന നിലയിലാണ് നോണ്‍വെജ് മയോണൈസ് നിരോധിക്കാന്‍ തീരുമാനിച്ചത്. അസോസിയേഷന്‍റെ കീഴില്‍ വരുന്ന ബേക്കറികളിലും അനുബന്ധ റസ്റ്റോറന്‍റുകളിലും നോണ്‍ വെജ് മയോണൈസുകള്‍ വിളമ്പില്ലെന്നും സര്‍ക്കാരിന്‍റെ ഭക്ഷ്യ പരിശോധനകളെ സ്വാഗതം ചെയ്യുന്നുവെന്നും ബേക്കേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

Continue Reading

കെ.സുരേന്ദ്രൻ ഒന്നാം പ്രതി; മഞ്ചേശ്വരം കോഴക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു

കാസര്‍കോഡ്: കെ.സുരേന്ദ്രൻ ഒന്നാം പ്രതിയായ മഞ്ചേശ്വരം കോഴക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ജാമ്യമില്ലാ വകുപ്പടക്കം ഉള്‍പ്പെടുത്തിയാണ് കേസ് ചുമത്തിയിരിക്കുന്നത്. കാസർകോട് ജില്ല കോടതിയിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകിയത്. കെ സുരേന്ദ്രൻ ഉൾപ്പടെ അഞ്ചു പേരാണ് കേസിൽ പ്രതികളായുള്ളത്. സുരേന്ദ്രന്‍റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ബി.ജെ.പി. മുന്‍ ജില്ലാ പ്രസിഡന്‍റുമായിരുന്ന അഡ്വ. കെ. ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച നേതാവ് സുനില്‍ നായിക്, വൈ. സുരേഷ്, മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് […]

Continue Reading

മഞ്ഞു പെയ്യുന്ന മൂന്നാര്‍; താപനില പൂജ്യത്തിനും താഴെ

ഇടുക്കി: ഇടുക്കി മൂന്നാറിൽ താപനില പൂജ്യത്തിന് താഴെയെത്തി. ഈ വർഷം ഇതാദ്യമായാണ് മൂന്നാറിലെ താപനില പുജ്യത്തിന് താഴെയെത്തുന്നത്. തണുപ്പാസ്വദിക്കാൻ സഞ്ചാരികളും മൂന്നാറിലേക്ക് എത്തിത്തുടങ്ങി.അൽപം വൈകിയെങ്കിലും അതിശൈത്യത്തിന്‍റെ പിടിയിലമര്‍ന്നു മൂന്നാര്‍.മഞ്ഞു പുതഞ്ഞ മൂന്നാറിലെ പുലർകാല കാഴ്ച്ചകള്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത സൗന്ദര്യം. ചെണ്ടുവര, ലക്ഷ്മി എസ്‌റ്റേറ്റ്, കന്നിമല എന്നിവിടങ്ങളിൽ -2 ആണ് താപനില. ദേവികുളം,സെവൻമല എന്നിവിടങ്ങളിൽ താപനില പൂജ്യത്തിലെത്തി.മാട്ടുപ്പെട്ടി,സൈലന്‍റ് വാലി,മൂന്നാർ ടൗൺ,നല്ലതണ്ണിഎന്നിവിടങ്ങളിലും തമിഴ്നാട് അതിർത്തിയായ വട്ടവടയിലും തണുപ്പേറി. തണുത്തുറഞ്ഞ മൂന്നാറിന്‍റെ ഭംഗിയാസ്വദിക്കാന്‍ സഞ്ചാരികളും എത്തിത്തുടങ്ങിയിട്ടുണ്ട്.

Continue Reading

കാറിൽ കഞ്ചാവ് കടത്ത്; 1.14 കിലോ കഞ്ചാവുമായി രണ്ട് DYFI പ്രവർത്തകർ അറസ്റ്റിൽ

കുണ്ടംകുഴി(കാസർകോട്): കാറിൽ കടത്തുകയായിരുന്ന 1.14 കിലോ കഞ്ചാവുമായി ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ രണ്ടുപേരെ ബേഡകം പോലീസ് അറസ്റ്റ്ചെയ്തു.കുണ്ടംകുഴി കുമ്പാറത്തോട് എ.ജെ. ജിതിൻ (29), ബീംബുങ്കാൽ കെ.വി. മിഥുൻ (25) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ജിതിൻ എസ്.എഫ്.ഐ. ബേഡകം മുൻ ഏരിയാ സെക്രട്ടറിയാണ്.ചൊവ്വാഴ്ച രാവിലെ കുണ്ടംകുഴി നിടുംബയയിൽ നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ബെംഗളൂരുവിൽനിന്ന് ബസ് മാർഗം സുള്ള്യയിൽ എത്തിച്ചശേഷം കാറിൽ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. എസ്.ഐ. എം. ഗംഗാധരൻ, സി.പി.ഒ. പ്രസാദ്, സൂരജ്, രാകേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ കാസർകോട് […]

Continue Reading

ഡിജെയും പടക്കം പൊട്ടിക്കലും നൃത്തവും വേണ്ട: നിക്കാഹില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം സംഘടനകള്‍

ജാര്‍ഖണ്ഡ്: വിവാഹ ഘോഷയാത്രയില്‍ ഡിജെ, പടക്കം പൊട്ടിക്കല്‍, നൃത്തം തുടങ്ങിയവ വിലക്കി മുസ്ലിം സംഘടനകള്‍. ജാര്‍ഖണ്ഡ് ധന്‍ബാദിലെ 55 സംഘടനകളാണ് തീരുമാനമെടുത്തത്. നിയമം ലംഘിച്ചാല്‍ ഒരു പുരോഹിതനും നിക്കാഹില്‍ പങ്കെടുക്കില്ലെന്ന് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. വാസിപൂരില്‍ തന്‍സീം ഉലമ അഹ്ലെ സുന്നത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സംയുക്ത യോഗത്തിലാണ് സമവായത്തിലൂടെ തീരുമാനമെടുത്തത്.ധന്‍ബാദിന് ശേഷം സംസ്ഥാനമൊട്ടാകെ ‘നിക്കാഹ് ആസാന്‍ കരോ’ എന്ന കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ടെന്ന് മൗലാന ഗുലാം സര്‍വാര്‍ ഖാദ്രി പറഞ്ഞു. വിവാഹ സമയത്തുള്ള അനാവശ്യമായ ആഘോഷങ്ങള്‍ മൂലം ജനങ്ങളുടെ […]

Continue Reading

കാസര്‍കോട് പെരിയയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാസര്‍കോട്: പെരിയയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആലക്കോട് പാക്കം സ്വദേശി ദിപിന്‍ കുമാര്‍(40) ആണ് മരിച്ചത്. കാസര്‍കോട് എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനാണ്.

Continue Reading

കാസറഗോഡ് മൂന്നര വയസ്സുള്ള തന്റെ കുട്ടിയെ ഉപേക്ഷിച്ച് അമ്മ ആറു മാസത്തിനിടെ ഒളിച്ചോടിയത് രണ്ടുവട്ടം !

വിവാഹിതരായ സ്ത്രീകൾ ഇന്ന് കുടുംബത്തെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകൻമാർക്കൊപ്പം ഇറങ്ങിപ്പോകുന്ന വാർത്തകൾ നിത്യസംഭവമായി മാറിയിരിക്കുന്ന ഒരു നാടാണ് കേരളം. അത്തരത്തിൽ തൃക്കരിപ്പൂരിൽ നിന്നും എത്തുന്നത് ഒരു അമ്പരപ്പിക്കുന്ന വാർത്ത തന്നെയാണ്. മൂന്നര വയസ്സുള്ള മകനെ ഉപേക്ഷിച്ച് വീട്ടമ്മ രണ്ടാമത് ഒളിച്ചോടി എന്ന വാർത്തയാണ് ഇത്. ആറുമാസം മുൻപേ ടാക്സി ഡ്രൈവർക്കൊപ്പം ഒളിച്ചോടി തിരിച്ചുവന്ന വീട്ടമ്മയാണ് ഇപ്പോൾ വീണ്ടും ഒളിച്ചോടിരിക്കുന്നത്. തൃക്കരിപ്പൂർ ഒളവറ സ്വദേശിനിയാണ് വീട്ടമ്മ. ഭർത്താവിന്റെ പാണപുഴയിലെ വീട്ടിൽ നിന്നുമാണ് മൂന്നര വയസ്സുള്ള കുട്ടിയെയും ഉപേക്ഷിച്ചുകൊണ്ട് ഇവർ […]

Continue Reading

കാസർകോട് ജില്ലയിൽ ആദ്യം; ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ജില്ലാ ആശുപത്രി

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ ആദ്യത്തെ ആഞ്ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബില്‍ നടത്തി. ഹൃദയാഘാതത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്ന് സ്വദേശിയായ 60 വയസുകാരനാണ് ശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ചു കിട്ടിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ആന്‍ജിയോഗ്രാം പരിശോധനയും ജില്ലാ ആശുപത്രിയില്‍ തന്നെയാണ് ചെയ്തത്. ആന്‍ജിയോഗ്രാം പരിശോധന തുടങ്ങി ഒരുമാസത്തിനകം തന്നെ ആന്‍ജിയോപ്ലാസ്റ്റിയും യാഥാര്‍ത്ഥ്യമാക്കി.കാസര്‍ഗോഡ് ജില്ലയെ സംബന്ധിച്ച് ഇതൊരു വലിയ നേട്ടമാണ്. 8 കോടി രൂപ ചെലവഴിച്ചാണ് ജില്ലാ ആശുപത്രിയില്‍ കാത്ത് […]

Continue Reading