കാസറഗോഡ് : സർക്കാർ ഉത്തരവ് ലംഘിച്ച് കല്യാണം നടത്തിയതിന് ഓഡിറ്റോറിയം ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു. നെല്ലിക്കുന്ന് ലളിതകലാ സദനം ഓഡിറ്റോറിയം ഉടമയ്ക്കെതിരെ കേരള പകർച്ചവ്യാധി നിയന്ത്രണ പ്രകാരമാണ് കേസെടുത്തത്. ഇന്നലെ ഉച്ചക്ക് 2.30 നായിരുന്നു പോലീസ് നടപടി. കൂടുതൽ പേർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു
