കേരളത്തിലേക്ക് വരുന്ന രണ്ട് ഡോസ് വാക്സിൻ എടുത്ത യാത്രക്കാർക്ക് കൊവിഡ് ടെസ്റ്റ് . ആവശ്യമില്ലെന്ന് എയർ ഇന്ത്യ

Latest അന്താരാഷ്ട്രം കേരളം ഗൾഫ്

ആഭ്യന്തര യാത്രകൾക്ക് മാത്രമാണ് നിലവിൽ ഈ ഇളവ് ബാധകം

ന്യൂഡൽഹി : രണ്ട് ഡോസ് വാക്സിൻ എടുത്ത കേരളത്തിലേക്കുള്ള വിമാന യാത്രക്കാർക്ക് കൊവിഡ് ആർ.ടി.പി.സി.ആർ പരിശോധനയുടെ ആവശ്യമില്ലെന്ന് എയർ ഇന്ത്യ . ആഭ്യന്തര യാത്രകൾക്ക് മാത്രമാണ് നിലവിൽ ഈ ഇളവ് ബാധകം . നിലവിൽ ആർ.ടി.പി.സി.ആർ പരിശോധനാഫലം കാണിച്ചെങ്കിൽ മാത്രമേ രാജ്യത്തിനകത്തും വിമാനയാത്ര സാധ്യമായിരുന്നുള്ളൂ . എയർ ഇന്ത്യ കൊവിഡ് ടെസ്റ്റിൽ ഇളവുനൽകിയ സാഹചര്യത്തിൽ മറ്റ് വിമാന കമ്പനികളും സമാന തീരുമാനം എടുത്തേക്കാൻ സാധ്യതയുണ്ട് . രണ്ടു ഡോസ് വാക്സിനെടുത്ത കേരളത്തിലേക്കുള്ള യാത്രക്കാർക്ക് കൊവിഡ് ടെസ്റ്റ് ഇളവ് എന്നാണ് എയർ ഇന്ത്യ ആദ്യം ഉത്തരവിറക്കിയത് . ഇന്റർനാഷണൽ യാത്രക്കാർക്കാണോ ഡൊമസ്റ്റിക് യാത്രക്കാർക്കാണോ ഇളവ് ബാധകമെന്ന് വ്യക്തമാക്കിയിരുന്നില്ല .
പിന്നീട് ഉത്തരവിൽ വ്യക്തത വരുത്തി എയർ ഇന്ത്യ ട്വീറ്റ് ചെയ്തു . ആഭ്യന്തര യാത്രക്കാർക്ക് മാത്രമാണ് ഈ ഇളവെന്ന് വ്യക്തമാക്കിയാണ് ട്വീറ്റ് . വിദേശത്തു നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് തുടരുമെന്നും എയർ ഇന്ത്യ അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *