കണ്ണൂര്‍: മയ്യില്‍ ടൗണില്‍ രാവിലെ നടക്കാനിറങ്ങിയ റിട്ട. അധ്യാപകന്‍ വാഹനമിടിച്ച് മരിച്ച കേസില്‍ കാസര്‍കോട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. വേളം എ.കെ.ജി. നഗറിലെ ബാലകൃഷ്ണന്‍ (72) മരിച്ച കേസിലെ പ്രതി കാസര്‍കോട് ഹിദായത്ത് നഗറിലെ മൊയ്തീന്‍ കുഞ്ഞി (35) യെയാണ് കണ്ണൂര്‍ എ.സി.പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 23ന് രാവിലെ നടക്കാനിറങ്ങിയ റിട്ട. അധ്യാപകന്‍ ബാലകൃഷ്ണനെ ഇടിച്ചു വീഴ്ത്തിയ ശേഷം കാർ നിര്‍ത്താതെ പോവുകയായിരുന്നു.
അപകടം വരുത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.