കുമ്പള ബി ജെ പി പഞ്ചായത്ത് കമ്മിറ്റി ഓഫീസിന് ഒരു കൂട്ടം പ്രവർത്തകർ താഴിട്ടു.
കുമ്പള ടൗണിൽ ഗോപാല കൃഷ്ണ ക്ഷേത്രത്തിനടുത്തുള്ള ഓഫീസാണ് ബി ജെ പിയുടെയും യുവമോർച്ചയുടെയും പോഷക സംഘടനകളുടെയും ഒരു കൂട്ടം പ്രവർത്തകർ ചേർന്ന് താഴിട്ടത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം പാർട്ടി പ്രാദേശിക നേതൃത്വം സി പി എമ്മുമായി കൈകോർത്ത് സ്റ്റാന്റിങ് കമ്മിറ്റി പദവികൾ പങ്കിട്ടെടുത്തതിൽ പ്രതിഷേധിച്ചാണ് ഈ നടപടി.