ട്വിറ്ററിലൂടെ ഓക്സിജന് വേണ്ടി അഭ്യർഥിച്ച യുവാവിനെതിരെ കേസെടുത്ത് യുപി പൊലീസ്

Latest ഇന്ത്യ

ശശാങ്ക് യാദവ് എന്ന യുവാവിനെതിരെയാണ് അമേഠി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സൃഹൃത്തിന്റെ മുത്തശ്ശിക്ക് അത്യാവശ്യമായി ഓക്സിജൻ എത്തിച്ച് നൽകാൻ സഹായിക്കണം എന്നായിരുന്നു ശശാങ്കിന്റെ ട്വീറ്റ്

ട്വിറ്ററിലൂടെ ഓക്സിജന് വേണ്ടി അഭ്യർഥിച്ച യുവാവിനെതിരെ യു.പി പൊലീസ് ക്രിമിനൽ കേസെടുത്തു. ശശാങ്ക് യാദവ് എന്ന യുവാവിനെതിരെയാണ് അമേഠി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സൃഹൃത്തിന്റെ മുത്തശ്ശിക്ക് അത്യാവശ്യമായി ഓക്സിജൻ എത്തിച്ച് നൽകാൻ സഹായിക്കണം എന്നായിരുന്നു ശശാങ്കിന്റെ ട്വീറ്റ്.

നിരവധി പേർ ശശാങ്കിന്റെ ട്വീറ്റ് ഷെയർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യു.പി പൊലീസിന്റെ നടപടി. ശശാങ്ക് ഓക്സിജൻ ക്ഷാമത്തിന്റെ പേരിൽ അഭ്യൂഹം പരത്തിയെന്നും ജനങ്ങൾക്കിടയിൽ ഭീതി ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ചാണ് കേസ്. യു.പി പൊലീസ് തന്നെയാണ് ട്വീറ്ററിലൂടെ കേസിന്റെ വിവരം അറിയിച്ചത്. ഓക്‌സിജന്‍ ക്ഷാമത്തെ പറ്റി മാധ്യമങ്ങളോട് സംസാരിക്കുകയോ ഓക്‌സിജന്‍ ഇല്ലെന്ന് പറഞ്ഞ് രോഗികളെ മടക്കി അയക്കുകയോ ചെയ്താല്‍ ആശുപത്രികള്‍ അടച്ചു പൂട്ടാന്‍ പൊലീസിന് യോഗി നിര്‍ദേശം നല്‍കിയതായി വാര്‍ത്തകളുണ്ടായിരുന്നു.

ഉത്തര്‍പ്രദേശിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് ഓക്സിജന്‍ ക്ഷാമത്തെ കുറിച്ച് മിണ്ടിപ്പോകരുതെന്ന സന്ദേശം യോഗി ആദിത്യനാഥ് ആശുപത്രികള്‍ക്ക് നല്‍കിയത്. ഓക്സിജന്‍ സംബന്ധിച്ച അഭ്യൂഹങ്ങൾ പരത്തുന്നവരുടെ സ്വത്ത് പിടിച്ചടക്കുമെന്നും യു.പി മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളില്‍ പോയ 150 ഓളം ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *