കാഞ്ഞങ്ങാട്: മാലക്കല്ല് ടൗണില്‍ ഇരുമ്പ് വടികളുമായി പരസ്പരം ഏറ്റുമുട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആറു പേരെ രാജപുരം പോലീസ് കസ്റ്റഡിയിലെടുത്തു. പാണത്തൂര്‍ സ്വദേശികളായ മുഹമ്മദ് തൗഫീക് (23), ഉനൈസ് അന്‍സാരി (22), സുബൈര്‍ (19), ചെറു പനത്തടി സ്വദേശികളായ മുഹമ്മദ് ഷാഹിര്‍ (21), യൂസഫ് അബ്ദുല്ല (30), അബ്ദുല്‍ റഹ്മാന് (31), റമീസ് (22) എന്നിവരെയാണ് രാജപുരം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പാണത്തൂര്‍ ഭാഗത്തുനിന്നും രണ്ട് വാഹനങ്ങളിലായി എത്തിയവരാണ് പരസ്പരം വെല്ലു വിളിച്ച് മാലക്കല്ല് ടൗണിലെ ജനങ്ങളെ ഭീതിയിലാക്കിയത്.ബൊലേറെയിലും കാറിലുമായി എത്തിയവർ വാഹനങ്ങള്‍ റോഡിനു കുറുകെയിട്ട് പരസ്പരം ഏറ്റു മുട്ടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.
