ക്രിപ്റ്റോ കറൻസി ഇടപാട് തർക്കവുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിൽ ഏഴ് പേരെ ഉള്ളാൾ പോലീസ് അറസ്റ്റ് ചെയ്തു..
അത്താവറിലെ അഹമ്മദ് ഇക്ബാല്‍ (33), നൗഷാദ് (28), മഞ്ചേശ്വരം സ്വദേശികളായ യാക്കൂബ് (33), ഉമര്‍ നൗഫല്‍(24), കാസര്‍കോട്ടെ ഷംസീര്‍ (29), ഉപ്പള സ്വദേശികളായ സയ്യിദ് മുഹമ്മദ് കൗസര്‍ (41), ഷെയ്ഖ് മുഹമ്മദ് റിയാസ് (28) എന്നിവരെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്..
ഏപ്രിൽ 22ന് ജാവേദിനേ ഹോസങ്കടിയിൽ നിന്നും അഹ്മദ് അഷ്റഫിനെ കെ സി റോഡിൽ നിന്നുമാണ് തട്ടിക്കൊണ്ടുപോയത്.
രണ്ടു പേരെയും വീട്ടിൽ പൂട്ടിയിട്ട് പണത്തിനു കുടുംബങ്ങളെ വിളിച്ചു ആവശ്യപ്പെടുകയും ഇല്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണപ്പെടുത്തിയതാണ് പരാതി.
ഏപ്രിൽ 24 ന് ഇവരെ തലപ്പാടിയിൽ ഉപേക്ഷിച്ചു