………….. ………… ……… …..
ചൗക്കി സന്ദേശം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ, ചേരങ്കൈ വീട്ടു മുറ്റത്ത് നടന്ന, ഡോ.അബ്ദുൽ സത്താർ രചിച്ച “പുലർക്കാല കാഴ്ചകൾ” എന്ന പുസ്തക ചർച്ച കാസറകോട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ദാമോദരന്റെ അദ്ധ്യക്ഷതയിൽ ജനറൽ ആസ്പത്രി സൂപ്രണ്ട് ഡോ. രാജാറാം ഉൽഘാടനം ചെയ്തു. സാഹിത്യ വേദി സെക്രട്ടറി അഷ്റഫലി ചേരങ്കൈ സ്വാഗതവും, സന്ദേശം ലൈബ്രറി സെക്രട്ടറി എസ്.എച്ച് ഹമീദ് നന്ദിയും പറഞ്ഞു.
നമുക്ക് ചുറ്റും നടക്കുന്ന നൻമകളെ ഹൃദയത്തിൽ ചേർത്തു പറയുന്ന പോസിറ്റീവ് ചിന്തകൾ പ്രസരിക്കുന്ന അനുഭവങ്ങൾ കൊണ്ട് സമ്പന്നമാണ് ഡോ.അബ്ദുൽ സത്താറിന്റെ പുലർകാല കാഴ്ചകൾ എന്ന ലേഖന സമാഹരമെന്ന് എരിയാൽ അബ്ദുല്ല അഭിപ്രായപ്പെട്ടു. ചേരങ്കൈ വീട്ടുമുറ്റത്ത് നടന്ന പുസ്തക ചർചയിൽ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.കെ സുകുമാരൻ
ടി.എ ഷാഫി, വേണു കണ്ണൻ, ബാലകൃഷ്ണൻ ചെർക്കള, എം.പി.ജിൽ ജിൽ , സദാനന്ദൻ മാസ്റ്റർ, കെ.വി മുകുന്ദൻ മാസ്റ്റർ, പി.എ.മുഹമ്മദ് കുഞ്ഞി മാസ്റ്റർ, എം.എ നജീബ്, ഇഖ്ബാൽ ബേബി ക്യാംമ്പ്,
മാധവൻ, ബഷീർ ചേരങ്കൈ , കെ.ബി അബൂബക്കർ, എം.എ നജീബ്, മൂസാ ബാസിത് , എരിയാൽ മുഹമ്മദ്കുഞ്ഞി, അഹ്മ്മദ് ചേരങ്കൈ, അബ്ദുല്ല സുലൈമാൻ , റഹീം ചൂരി, അംസുമേനത്ത് , ജാബിർ കുന്നിൽ ,ഡോ. അഹമ്മദ് ജവാദ്, സലീം , ഹനീഫ് ചേരങ്കെ , ബബിത വേണു ,ഷരീഫ് എ.എ. ഷാഫി സിദ്ദക്കട്ട തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
………………………………………..