ബോവിക്കാനം: കോവിഡ് പ്രതിസന്ധി ക്കിടയിലുംമാറ്റ് കുറയ്ക്കാതെ ബോവിക്കാനം ബി.എ.ആര്‍.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഓണ്‍ലൈന്‍ പ്രവേശനോത്സവമായ ‘ലോഗ് ഇന്‍ ‘പരിപാടി ആവേശമായി മാറി.
ക്ലാസുമുറികളും അധ്യാപകരുടെ സാന്നിധ്യവുമില്ലാത്ത കാലത്ത് ജീവിതം തോറ്റുപോകാനുള്ളതല്ലെന്ന ഓർമ്മ പ്പെടുത്തലുമായി
പുതിയ അധ്യായന വര്‍ഷത്തിന് ഊര്‍ജ്ജത്തോടെ തുടക്കമിട്ടു.ഗൂഗിള്‍ മീറ്റില്‍ പി.ടി.എ. പ്രസിഡണ്ട് എ.ബി. കലാം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.മിനി ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്, ജില്ലാ പഞ്ചായത്ത് അംഗം പി.ബി.ഷഫീഖ്, മാധ്യമ പ്രവര്‍ത്തകന്‍ എ.ബി. കുട്ടിയാനം,വാർഡ് മെമ്പർ അബ്ബാസ് കൊളച്ചപ്പ്, സ്കൂൾ മാനേജർ ബി.അഷറഫ് , പ്രിൻസിപ്പൽ മെജോ ജോസഫ് ,നാരായണൻ മാസ്റ്റർ,റോസമ്മ ടീച്ചർ ആശംസകൾഅർപ്പിച്ചു. ഹെഡ്മാസ്റ്റർ എം.കെ. അരവിന്ദാക്ഷൻ നമ്പ്യാർ സ്വാഗതവും സ്റ്റാഫ് സെക്രെട്ടറി ദിനേശൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.