ബേക്കൽ ടൂറിസം വളരാൻ നിർദേശങ്ങളുമായി ടൂറിസം മന്ത്രിക്ക് നിവേദനം

Latest പ്രാദേശികം

തിരുവനന്തപുരം: ബേക്കല്‍ ടൂറിസം പദ്ധതിയില്‍ കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഉതകുന്ന വിധം നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎൽഎ മന്ത്രി പി എ മുഹമ്മദ് റിയാസിന് നിവേദനം സമർപ്പിച്ചു

ബേക്കല്‍ റിസോര്‍ട്ട് ഡവലപ്‌മെന്റ് കോര്‍പറേഷന്റെ കീഴില്‍ റിസോര്‍ട്ട് പണിത് പ്രവര്‍ത്തിപ്പിക്കാന്‍ വിവിധ സംരഭകര്‍ക്ക് നല്‍കിയ ആറ് റിസോര്‍ട്ട് സൈറ്റുകളില്‍ രണ്ടെണ്ണം മാത്രമേ പണി പൂര്‍ത്തീകരിച്ച് നല്ല നിലയില്‍ പ്രവത്തിക്കുന്നുള്ളു. ബാക്കി 3 റിസോര്‍ട്ട് സൈറ്റുകളില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച നിക്ഷേപകര്‍ പാതിവഴിയില്‍ പണി നിര്‍ത്തി 10 വര്‍ഷത്തോളമായി. സര്‍ക്കാറിനും പൊതുജനങ്ങള്‍ക്കും ഭീമമായ നഷ്ടമുണ്ടാക്കുന്ന ഈ റിസോര്‍ട്ടുകള്‍ അടിയന്തിരമായി നിക്ഷേപകരെ കൊണ്ട് പൂര്‍ത്തീകരിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാനും സംരഭകന്‍ തീരദേശ പരിപാലന നിയമംമൂലം ഉപേക്ഷിച്ച കൊളവയല്‍ സൈറ്റിന് പുതിയ സംരഭകനെ കണ്ടെത്താനും ബഹു:മന്ത്രിയുടെ ഇടപെടല്‍ അത്യാവശ്യമാണ്.

ജില്ലയിലെ ടൂറിസം മേഖലക്കും ബേക്കല്‍ ടൂറിസം പദ്ധതിക്കും വളരെ ഉപകാരപ്രദമാവുമായിരുന്ന പെരിയ എയര്‍സ്ട്രിപ്പ് പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍കഴിഞ്ഞിട്ട്ും യാഥാര്‍ത്ഥ്യമായിട്ടില്ല. എയര്‍ സ്ട്രിപ്പ് അടിയന്തിരമായും യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടി ടൂറിസം വകുപ്പ് കൈക്കൊള്ളണം.

ബേക്കല്‍ ടൂറിസം പദ്ധതിക്ക് കീഴില്‍ 25 ഏക്കര്‍ ഏറ്റെടുത്ത് പൊതുജനങ്ങള്‍ക്കുള്ള വേണ്ടി നടപ്പാക്കിയ ബേക്കല്‍ ഫോര്‍ട്ട് ബീച്ച് വര്‍ഷങ്ങളായി തുറന്ന് പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ പള്ളിക്കര സര്‍വ്വീസ് സഹകരണ ബാങ്ക് വലിയ ലീസ് തുക BRDC ക്ക് നല്‍കിയാണ് നടത്തിവരുന്നത് .നിരവധി സന്ദര്‍ശകര്‍ വരുന്ന, വലിയ സൗകര്യമൊുമില്ലാത്ത ബേക്കല്‍ ബീച്ച് പാര്‍ക്കിനെ അന്താരാഷ്ട്ര നിലവാരത്തില്‍ വികസിപ്പിക്കുതിന്ന് ടൂറിസം വകുപ്പ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്നതിന്ന് ബഹു. ടൂറിസം മന്ത്രി ഇടപ്പെട് നടപടി സ്വീകരിക്കേണ്ടതാണ്.

ജില്ലയിലെ ടൂറിസം സാധ്യതയുള്ള നിരവധി പ്രദേശങ്ങളുണ്ട്. BRDC യുടെ നേതൃത്വത്തില്‍ ഈ സ്ഥലങ്ങള്‍ കണ്ടെത്തി DTPC യുമായും തൃതല പഞ്ചായത്തുമായും കൂടിയാലോചിച്ചു ഇത്തരം പ്രദേശങ്ങള്‍ ഒരു സംയുക്ത പ്രൊജക്റ്റായി വികസിപ്പിച്ച് ഒരു ടൂറിസം സര്‍ക്കിള്‍ ഉണ്ടാക്കാനുള്ള നടപടി BEDC യുടെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *