മുളിയാർ:ആരോഗ്യ മേഖലയിൽ ഇതര ജില്ല കൾക്ക് ഒപ്പമെത്താൻ കാസർകോടിന് എയിംസ് അനിവാര്യ മാണെന്നും എൻഡോ സൾഫാൻ ദുരിത ബാധിതർ ഉൾപ്പെടെ ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ ഭരണ കൂടത്തിന് ഉത്തര വാദിത്വമുണ്ടെന്നും എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ.പറഞ്ഞു. കാസർകോടിന് എയിംസ് ലഭ്യമാക്കണ മെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബർ 30 ന് എയിംസ് കൂട്ടായ്മ നടത്തുന്ന കലക്ട്രേറ്റ് ഉപവാസ സമര പ്രചരണാർത്ഥമുള്ള കാസർകോട് മേഖല പ്രചരണ വാഹന ജാഥ ബോവിക്കാനത്ത് ഉദ്ഘാടനം നിർവ്വ ഹിക്കുകയായിരുന്നു.
നായകൻ കെ.ബി. മുഹമ്മദ് കുഞ്ഞിക്ക് പതാക കൈമാറി.
പഞ്ചായത്ത് പ്രസിഡണ്ട് പി.വി.മിനിഅധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങ ളായ എം.കുഞ്ഞമ്പു നമ്പ്യാർ,ജമീല അഹമ്മദ്,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഇ.മോഹനൻ,അനീസ മൻസൂർ മല്ലത്ത്,വിവിധ സംഘടനാ നേതാക്ക ളായ അശോകൻ കാനത്തൂർ,നാസർ ചെർക്കളം,അമ്പലത്തറ കുഞ്ഞികൃഷ്ണൻ
ബി.സി.കുമാരൻ, ഷെരീഫ്കൊടവഞ്ചി,ബി.എം. അബൂബക്കർ, ഹംസ ചോയിസ്, മുസ്തഫ ബിസ്മില്ല, കെ.മുഹമ്മദ് കുഞ്ഞി, ഡയറക്ടർ ഖമറുന്നിസ കടവത്ത്,ഷെരീഫ് മുഗു ,പഞ്ചായത്ത് അംഗങ്ങളായ അബ്ബാസ് കൊളച്ചപ്, അനന്യ,രമേശൻ സംബന്ധിച്ചു.
മുള്ളേരിയ,അഡൂർ,
നാട്ടക്കല്ല്,മാർപ്പനടുക്ക,
ബദിയടുക്ക,
ഒളയത്തടുക്ക,ചൗക്കി, തളങ്കര എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി ചെർക്കളയിൽ സമാപ്പിച്ചു.