ഇരുചക്ര വാഹനത്തില്‍ കുട്ടികൾക്ക് ഹെൽമെറ്റ് നിർബന്ധം,

Latest ഇന്ത്യ കേരളം പ്രാദേശികം

ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.

നാലു വയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമെറ്റ് നിർബന്ധമാക്കാനാണ് നിർദേശം.

വാഹനമോടിക്കുന്നയാളെയും കുട്ടിയേയും ബന്ധിപ്പിച്ചുകൊണ്ട് ബെൽറ്റുണ്ടാകണമെന്നും നിർദേശമുണ്ട്.

കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ 40 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ യാത്ര പാടില്ലെന്നും കേന്ദ്രത്തിന്റെ പുതിയ നിർദേശത്തിൽ പറയുന്നു.

നിയമത്തിന്റെ കരടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *