കാസറഗോഡ് :അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവറുടെ ലൈസൻസ് ആർ. ടി. ഒ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.
കലക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി. കെ ൽ 60 എൻ 8008 മഹിന്ദ്ര താർ വാഹനം കെ സ് ടി പി റോഡിലൂടെ ഡിവൈഡർ മറികടന്നു എതിർവശത്തിലൂടെ അപകടകരമായ രീതിയിൽ മറ്റുള്ളവരുടെ ജീവന്ന് ഭീഷണിയായി ഓടിച്ചത്.
ചെങ്കള പാണലത്തെ മുഹമ്മദ് റാഷിദ് ആണ് ഡ്രൈവർ.
പ്രസ്തുത വാഹനം അനധികൃതമായി രൂപ മാറ്റം വരുത്തിയ നിലയിലായിരുന്നു.
അതിന് 15000രൂപ പിഴ ഈടാക്കുകയും ചെയ്തു