ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം നേരിടാൻ മതിയായ ഒരുക്കം നടത്തണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ അടിയന്തരമായി സംവിധാനം ഒരുക്കണമെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
മൂന്നാം തരംഗം മുതിർന്നവരേക്കാൾ കൂടുതൽ കുഞ്ഞുങ്ങളെയാണ് ഹാനികരമായി ബാധിക്കുകയെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കുഞ്ഞുങ്ങൾക്ക് മുതിർന്നവരേക്കാൾ അതിജീവനശക്തി കൂടുതലാണെങ്കിലും രോഗം വന്നാൽ അവർക്ക് സ്വയം ആശുപത്രിയിൽ പോകാനാവില്ല. മാതാപിതാക്കളുടെ സഹായം കൂടിയേ തീരൂ. ഈ സാഹചര്യത്തിൽ ഇവർ പ്രയാസപ്പെടുമെന്നും കോടതി മുന്നറിയിപ്പ് നൽകി.