16.5 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി ചട്ടഞ്ചാല്‍ സ്വദേശി പിടിയില്‍

Latest ഇന്ത്യ കേരളം പ്രാദേശികം

ഷാര്‍ജയിലേക്ക് കടത്താന്‍ ശ്രമിച്ച 16.5 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി ചട്ടഞ്ചാല്‍ സ്വദേശി കാസര്‍കോട്ട് പിടിയില്‍. ബെണ്ടിച്ചാലിലെ അബ്ദുല്‍ ഖാദറിനെ(37)യാണ് കാസര്‍കോട് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് അബ്ദുല്‍ ഖാദര്‍ കസ്റ്റംസിന്റെ പിടിയിലായത്. ഇയാളുടെ ബാഗ് പരിശോധിച്ചപ്പോള്‍ യുഎസ് ഡോളര്‍, സൗദി, ഒമാന്‍ റിയാലുകള്‍, യൂറോ എന്നിവ കണ്ടെത്തുകയായിരുന്നു. അബ്ദുല്‍ഖാദര്‍ കോഴിക്കോട് വിമാനത്താവളം വഴി കറന്‍സി ഷാര്‍ജയിലേക്ക് കടത്താനാണ് ശ്രമിച്ചതെന്ന് കസ്റ്റംസ് സൂപ്രണ്ട് പി.പി രാജീവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *