പത്തു വര്‍ഷം മുസ്ലിം പേരില്‍ വിദേശത്തു തട്ടിപ്പു നടത്തിയ ആര്‍.എസ്.എസ് നേതാവ് ഒടുവില്‍ അറസ്റ്റില്‍

Latest കേരളം പ്രാദേശികം

തിരുവനന്തപുരം: മുസ്ലിം പേരില്‍ പത്തു വര്‍ഷത്തോളം വിദേശത്ത് തട്ടിപ്പ് നടത്തിയ ആര്‍.എസ്.എസ് നേതാവ് ഒടുവില്‍ അറസ്റ്റില്‍.

ഷെറിന്‍ അബ്ദുല്‍ സലാം എന്ന പേരില്‍ റിയാദിലും ദുബൈയിലും ജോലി ചെയ്തിരുന്ന ആര്‍.എസ്.എസ് മുഖ്യ ശിക്ഷക് കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ വില്ലേജില്‍ രാജേഷാണ് (47)അറസ്റ്റിലായത്. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഫസറ്റ്ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വര്‍ക്കല തച്ചന്‍കോണം അസീസ് മന്‍സിലില്‍ അബ്ദുല്‍ സലാം -അയ്ഷ ബീവി ദമ്പതികളുടെ മകന്‍ ഷെറിന്‍ അബ്ദുല്‍ സലാം എന്നായിരുന്നു പാസ്‌പോര്‍ട്ടില്‍ നല്‍കിയിരുന്ന പേര്. 2006ലാണ് ഇയാള്‍ വ്യാജരേഖകള്‍ നിര്‍മിച്ച് വ്യാജപാസ്‌പോര്‍ട്ട് കരസ്ഥമാക്കിയത്. ഉടനെ വിദേശത്തേക്കു കടന്നു.

സംഭവത്തില്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലിസ് മേധാവി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2019ല്‍ കിളിമാനൂര്‍ പൊലിസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഡിസംബര്‍ 15ന് വിദേശത്തുനിന്ന് തിരുവനന്തപുരം എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രതിയെ എയര്‍പോര്‍ട്ട് അധികൃതര്‍ തടഞ്ഞുവെച്ച് പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *