എം വി ബാലകൃഷ്ണന്‍ വീണ്ടും സി പി എം കാസർകോട് ജില്ലാ സെക്രടറി; ജില്ലാ കമ്മറ്റിയിൽ ഏഴ് പുതുമുഖങ്ങൾ; നാല് സ്ത്രീ സാന്നിധ്യം

Latest കേരളം

കാസര്‍കോട്: സി.പി.എം ജില്ലാ സെക്രട്ടറിയായി എം.വി.ബാലകൃഷ്ണൻ മാസ്റ്ററെ വീണ്ടും തെരെഞ്ഞടുത്തു.ഐക്യകണ്ഠേനയാണ് ബാലകൃഷ്ണൻ മാസ്റ്റർ തിരഞ്ഞെടുക്കപ്പെട്ടത്. സി.പി.എം സംസ്ഥാന സമിതി അംഗമായ ബാലകൃഷ്ൻ മാസ്റ്റർ മുമ്പ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായിരുന്നു.

വനിതകളെയും, യുവജനങ്ങളെയും കൂടുതല്‍ ഉള്‍പ്പെടുത്തിയ 36 അംഗ ജില്ലാ കമ്മിറ്റിയില്‍ ഏഴ് പുതുമുഖങ്ങള്‍ ഉണ്ട്. ജില്ലാ കമ്മറ്റിയിൽ നാല് സ്ത്രീ സാന്നിധ്യവും ശ്രദ്ധേയമായി.

മുന്‍ ജില്ലാ പഞ്ചായത്തംഗം ഇ.പത്മാവതി, എം.ലക്ഷ്മി, എം സുമതി, പി.ബേബി എന്നിവരാണ് ജില്ലാ കമ്മറ്റിയിലെ സ്ത്രീ സാന്നിധ്യങ്ങൾ.

എം വി ബാലകൃഷ്ണൻ,പി ജനാർദനൻ,എം രാജഗോപാലൻ,കെ വി കുഞ്ഞിരാമൻ,വിപിപി മുസ്തഫ,വി കെ രാജൻ,സാബു അബ്രഹാം,കെ ആർ ജയാനന്ദ ,പി രഘു ദേവൻ,ടി കെ രാജൻ,സിജി മാത്യ,കെ മണികണ്ഠൻ.കെ കുഞ്ഞിരാമൻ (ഉദുമ),ഇ പത്മാവതി,എം വി കൃഷ്ണൻ,പി അപ്പുക്കുട്ടൻ,വിവി രമേശൻ,പി ആർ ചാക്കോ,ടി കെ രവി,സി പ്രഭാകരൻ,കെ പി വത്സലൻ,എം ലക്ഷ്മി,ഇ കുഞ്ഞിരാമൻ,സി ബാലൻ,എം സുമതി,പി ബേബി,സി ജെ സജിത്ത്,ഒക്ലാവ് കൃഷ്ണൻ,കെ എ മുഹമ്മദ് ഹനീഫ്,കെ സുധാകരൻ,എം രാജൻ,കെ രാജ്മോഹൻ,ടി എം എ കരിം,കെ വി ജനാർദ്ദനൻ,സുബ്ബണ്ണ ആൾവ,പി കെ നിശാന്ത് എന്നിവരാണ് ജില്ലാ കമ്മറ്റി അംഗങ്ങൾ.

കമ്മറ്റിയിലെ പുതുമുഖങ്ങൾ: കെ സുധാകരൻ,എം രാജൻ,കെ രാജ്മോഹൻ,കെ വി ജനാർദനൻ,സുബ്ലണ്ണ ആൽവ,നിശാന്ത് പി കെ,ടി എം എ കരീം പാണളം.

പി രാഘവൻ, വി പി പി മുസ്തഫ എന്നിവർ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി. മൂന്ന് പേർ പുതുതായി വന്നു.

വിവി രമേശൻ, സി പ്രഭാകരൻ, എം സുമതി എന്നിവർ പുതുതായി സെക്രട്ടറിയറ്റിൽ എത്തി.

10 അംഗ സെക്രട്ടേറിയറ്റ് അംഗങ്ങൾ:

എം വി ബാലകൃഷ്ണൻ ,എം രാജഗോപാലൻ,പി ജനാർദനൻ,സാബു അബ്രഹാം,വി കെ രാജൻ, കെ വി കുഞ്ഞിരാമൻ,കെ ആർ ജയാനന്ദ ,സി പ്രഭാകരൻ,എം സുമതി, വി വി രമേശൻ.

ജില്ലാ കമ്മിറ്റിക്ക് പുതിയ ഓഫീസ് കെട്ടിടം നിര്‍മിച്ചതും, നിയമസഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റവും, ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലെ പാര്‍ട്ടിയുടെ വളര്‍ച്ച എന്നിവയൊക്കെ കയ്യൂര്‍ സ്വദേശിയായ എം.വി ബാലകൃഷ്ണൻ മാസ്റ്റർക്ക് അനുകൂലമായി.

19 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരെഞ്ഞടുത്തു.

Leave a Reply

Your email address will not be published. Required fields are marked *