ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന പോസ്റ്ററുകള്‍ ഒട്ടിച്ച കേസില്‍ നാലു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. വിഷയത്തില്‍ വിവിധ ജില്ലകളിലായി 10 എഫ്‌ഐആറാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഈസ്റ്റ് ഡല്‍ഹിയിലെ കല്യാണ്‍പുരിയില്‍ നിന്ന് ദലിപ് ലാല്‍, ശിവം ദുബെ, രാഹുല്‍ ത്യാഗി, രാജീവ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. നാലു പേരും ആം ആദ്മി കൗണ്‍സിലര്‍ ധീരേന്ദര്‍ കുമാറിന് വേണ്ടിയാണ് പോസ്റ്ററുകള്‍ ഒട്ടിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൗണ്‍സിലറുടെ പങ്ക് അന്വേഷിക്കുകയാണെന്നും പൊലീസ് പറയുന്നു.