‘കോവിഡ് സമ്മാനിച്ചത് ബിസിനസ്തകർചയും വൻ കട ബാധ്യതയും’; യുവ ദമ്പതികൾ വിഷം അകത്ത് ചെന്ന് ജീവനൊടുക്കിയതായി പൊലീസ്

Latest ഇന്ത്യ

മംഗലാപുരം : യുവ ദമ്പതികൾ വിഷം അകത്ത് ചെന്ന് ജീവനൊടുക്കിയതായി പൊലീസ്.

മൈസുറു ഉദയഗിരിക്ക് സമീപം സതഗല്ലി ലേഔടിൽ താമസിക്കുന്ന സന്തോഷ് (26), ഭവ്യ (22) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് ദമ്പതികൾ കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിൽ ഉച്ചഭക്ഷണം കഴിച്ചിരുന്നു.

അൽപസമയത്തിന് ശേഷം ഇരുവരും ഛർദിക്കാൻ തുടങ്ങിയപ്പോൾ വീട്ടുകാർ ആശുപത്രിയിലെത്തിച്ചു.എന്നാൽ ചികിത്സയോട് പ്രതികരിക്കാതെ ദമ്പതികൾ മരണപ്പെടുകയായിരുന്നു.

രണ്ട് വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.ഇർവിൻ റോഡിൽ ജ്വലറി നടത്തിവരികയായിരുന്നു സന്തോഷ്.

എന്നാൽ കോവിഡും ലോക് ഡൗണും തീർത്ത പ്രതിസന്ധിയും മറ്റും മൂലം ബിസിനസ് തുടർചയായി നഷ്ടങ്ങളിലൂടെ കടന്നുപോവുകയും കടക്കെണിയിൽ അകപ്പെടുകയും ചെയ്തു.

പെരുകുന്ന കടങ്ങളും കടം കൊടുക്കുന്നവരെ നേരിടാനുള്ള ഭയവും ദമ്പതികളെ തളർത്തിയിരുന്നുവെന്നാണ് പറയുന്നത്. മരണത്തിൽ ഉദയഗിരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *