കാസർഗോഡ് വ്യാപകമായി കൃഷി നശിപ്പിക്കുന്നതും, ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി ജീവന് ഭീഷണിയായി നില നിന്നിരുന്നതുമായ കാട്ട് പന്നികളെ വെടിവെച്ചിട്ടതിൽ ഷാർപ്പ് ഷൂട്ടർ ബി.അബ്ദുൾ ഗഫൂറിനെ ഒന്നാമനായി തിരഞ്ഞെടുത്തു.
കഴിഞ്ഞ ഒക്ടോബറിലാണ് ഡി.എഫ് .ഒ വനം -വന്യജീവി വകുപ്പിന്റെ അനുമതി നല്കിയത്.
ജില്ലയിൽ മൊത്തം 38 പന്നികളെയാണ് ഇതു വരെ കൊന്നത്. ഇതിൽ 11 പന്നികൾ അബ്ദുൾ ഗഫൂറാണ് വെടിവെച്ചത് .
കാട്ട്പന്നികളെ വെടിവെക്കുന്നത് അപകടം നിറഞ്ഞതാണ്, എന്നിട്ടും സർക്കാറിന്റെ ഉത്തരവ് ആത്മാർത്ഥമായി’ നിർവ്വഹിക്കുകയാണ് അദ്ദേഹം .
ബോവിക്കാനം ബാലനടുക്കം സ്വദേശിയാണ് അബുൾഗഫൂർ.