കാഞ്ഞങ്ങാട് :രഹസ്യ വിവരത്തെ തുടർന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കർണാടക നിർമിത വിദേശ മദ്യ ശേഖരം പിടികൂടി. 61 കെയ്സുകളിലും ഒരു ചാക്കിലും സൂക്ഷിച്ച 3023 കുപ്പി മദ്യമാണ് പിടികൂടിയത്. 180 മില്ലീലിറ്റർ വീതമാണ് കുപ്പികളിലുള്ളത്. പുല്ലൂർ പെരളത്തെ പ്രതീഷിനെ (30) പോലീസ് അറസ്റ്റുചെയ്തു.
പെരളത്തെ ബേക്കറി സാധനങ്ങൾ ഉണ്ടാക്കുന്ന ഷെഡ്ഡിനോട് ചേർന്നുള്ള മറ്റൊരു ഷെഡ്ഡിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. വലിയ ഷെഡ്ഡ് പൂട്ടിയിട്ടനിലയിലായിരുന്നു.