മനുഷ്യരെ പോലെ കൊറോണ വൈറസിനും ജീവിക്കാൻ അവകാശമുണ്ടെന്ന് ബി.ജെ.പി നേതാവ്,വൈറസിന് സെൻട്രൽ വിസ്റ്റയിൽ സ്ഥലം നൽകണമെന്ന് ട്രോളന്മാർ

Latest ഇന്ത്യ

കൊറോണ വൈറസ് അണുജീവിയാണെന്നും അതിന് ഇവിടെ ജീവിക്കാൻ അവകാശമുണ്ടെന്നും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ത്രിവേന്ദ്ര സിങ് റാവത്ത്.

താത്വചിന്താപരമായി കാണുമ്പോൾ കൊറോണ വൈറസ് ഒരു അണു ജീവിയാണ്. അതിന് ഇവിടെ ജീവിക്കാനുള്ള അവകാശം ഉണ്ട്. എന്നാൽ, മനുഷ്യർ ബുദ്ധിമാന്മാരെന്ന് കരുതി ആ വൈറസിനെ തുരത്തിയോടിക്കാൻ ശ്രമിക്കുന്നു. അതുകൊണ്ടാണ് വൈറസ് സ്വയം വകഭേദങ്ങളുണ്ടാക്കുന്നത് -ത്രിവേന്ദ്ര സിങ് റാവത്ത് ഒരു ചാനലിനോട് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ പരിഹാസ്യ രൂപേണയായി സെൻട്രൽ വിസ്റ്റയിൽ കൊറോണ വൈറസിന് സ്ഥലം കൊടുക്കണം എന്നും പല കമന്റുകൾ പ്രത്യക്ഷപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *