രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് യുവമോര്‍ച്ച കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാനം നടത്തി. ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ബിജെപി കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെര്‍കട്ടറി സുദാമ ഗോസാഡ, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധൂര്‍, ട്രഷര്‍ ജിതേഷ് എന്‍, ഐ.ടി കണ്‍ വീനര്‍ അര്‍പിത്, മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി പ്രദീപ് മഞ്ചേശ്വരം, പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജിത്ത് എന്നിവര്‍ സംബന്ധിച്ചു.
മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 28,29,30 തീയതികളില്‍ രക്തദാനമുള്‍പ്പെടെ നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് യുവമോര്‍ച്ച ആസൂത്രണം ചെയ്തിട്ടുള്ളത്.