മൊഗ്രാൽ പുത്തൂർ : മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിലെ ബി ജെ പി യുടെ ജനപ്രതിനിധിക്കെതിരെ നടന്ന കൈക്കൂലി ആരോപണത്തെ കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി വിജിലൻസിൽ പരാതി നൽകി. ആരോഗ്യ വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീളക്കെതിരെയാണ് പരാതി നൽകിയത്. സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണ സംബന്ധമായ ശബ്ദ രേഖയും വിജിലൻസിന് കൈമാറി. മുസ്ലിം യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി സെക്രെട്ടറി അബുനവാസാണ് പരാതി നൽകിയത്.
