പുതുച്ചേരി : തന്നേക്കാള്‍ സൗന്ദര്യമുള്ള ഭാര്യ ഉപേക്ഷിച്ചു പോകുമെന്ന ഭയത്തിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി.
പുതുച്ചേരി മേട്ടുപാളയത്ത്് ഇന്നലെയാണ് സംഭവം നടന്നത്. രതികല എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ പ്രദേശത്തെ പാല്‍ വില്‍പനക്കാരനായ ബാബുരാജ് പിടിയിലായി.
സംശയത്തിന്റെ പേരിലാണ് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത്.അതുകൊണ്ട് തന്നെ അയല്‍വാസികളോടു സംസാരിക്കുന്നതു പോലും ഭാര്യയെ ഇയാള്‍ വിലക്കിയിരുന്നു.ഇതിന്റെ പേരില്‍ ദമ്പതികള്‍ തമ്മില്‍ വഴക്കും പതിവായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് രതികല ഭര്‍ത്താവുമായി പിണങ്ങി ചെന്നൈയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു.ബാബു ചെന്നൈയിലെത്തി ഭാര്യയെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നു. ഇതിന് പിന്നാലെ വീണ്ടും വഴക്കുണ്ടാവുകയും ബാബുരാജ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.