പിതാവിനെ ആക്രമിക്കുന്നത് തടഞ്ഞ പതിനേഴുകാരന് വെട്ടേറ്റു

Latest കേരളം പ്രാദേശികം

കാഞ്ഞങ്ങാട് : പതിനേഴുകാരന് വെട്ടേറ്റു. വീട്ടില്‍ കയറി പിതാവിനെ ആക്രമിക്കുന്നത് തടഞ്ഞ പെരുമ്പട്ട കാക്കടവിലെ ജസീലിനാണ് കൈവിരലിന് വെട്ടേറ്റത്. കുട്ടിയെ ചെറുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിതാവ് യൂസഫിനെ ആക്രമിക്കുന്നത് തടഞ്ഞയുന്നതിനിടെ കറിക്കത്തി കൊണ്ടാണ് ജസീലിന് വെട്ടേറ്റത്. ക്രൂരമായ മര്‍ദ്ദനത്തിനിരയായ യൂസഫിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ കാക്കടവിലെ ഷെരീഫിനെതിരെ ചിറ്റാരിക്കാല്‍ പോലീസ് കസ്റ്റഡിയിലെടുത്തു

Leave a Reply

Your email address will not be published. Required fields are marked *