കോവിഡിൻ്റെ രണ്ടാം തരംഗത്തിൽ രാപകലില്ലാതെ സേവന സജജരായ മുന്നണി പോരാളികൾക്ക് ഭക്ഷണം വിതരണം ചെയ്ത് പോഗോ മഞ്ചേരി ഔട്ട്ലറ്റ് മാതൃകയാകുന്നു.

Latest പ്രാദേശികം

മഞ്ചേരി: മഞ്ചേരി നഗരത്തിൽ സേവനത്തിലുള്ള പോലീസുകാർക്കും വൊളണ്ടിയർമാർക്കുമാണ് പോഗോ ഭക്ഷണമെത്തിച്ച് നൽകിയത്.
വി ഒ
കോവിഡ്നിയന്ത്രണ മേഖലകളിൽ സേവനത്തിലുള്ളവർക്ക് സൗജന്യ ഭക്ഷണമെത്തിച്ച് നൽകിയാണ് പ്രമുഖ ഫ്രൈഡ് ചിക്കൻ ഔട്ട്ലറ്റായ മഞ്ചേരി പോഗോ സേവന രംഗത്ത് വേറിട്ട മാതൃക തീർക്കുന്നത്.
ലോക് ഡൗൺ സാഹചര്യത്തിൽ മഞ്ചേരി പരിസരത്ത് ഭക്ഷണം ലഭ്യമാവാതെ ബുദ്ധിമുട്ടുന്നവർക്ക് സൗജന്യ ഭക്ഷണ വിതരണ സംവിധാനമൊരുക്കി പോഗോ നേരത്തെ ശ്രദ്ധ നേടിയിരുന്നു.
കൂടാതെ നിയമപാലകർക്കും, ആരോഗ്യ പ്രവർത്തകർക്കും
മാസ്ക്ക്, സാനിറ്റൈസർ, ഗ്ലൗസ് തുടങ്ങിയവ പോഗോയുടെ നേതൃത്വത്തിൽ വിതരണം ചെയ്തിരുന്നു.
തുടർന്നും ഇത്തരത്തിലുള്ള സേവന പ്രവർത്തങ്ങളും ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്കുള്ള സൗജന്യ ഭക്ഷണ വിതരണവും തുടരുമെന്ന് പോഗോ ബ്രോസ്റ്റഡ് ചിക്കൻ മാനേജിങ്‌ ഡയറക്ടർ കെ എം ഷാനവാസ്‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *