‘ശരിക്ക് പറയാന്‍ പാടില്ലാത്തതാണ്, സ്പീക്കര്‍ വരുമോ?’; സഭാദ്ധ്യക്ഷന്റെ സംഭാഷണം സഭാ ടിവിയിലൂടെ പുറത്ത്(വീഡിയോ കാണാം )

Latest കേരളം രാഷ്ട്രീയം

തിരുവനന്തപുരം: നിയമസഭയില്‍ കെ കെ രമക്കെതിരായ എംഎം മണിയുടെ പരാമര്‍ശം ശരിയല്ലെന്ന് സഭാധ്യക്ഷന്‍. ഇന്നലെ സംഭവ സമയത്ത് ചെയറിലുണ്ടായിരുന്ന ഇ കെ വിജയനാണ് എംഎം മണിയുടെ പരാമര്‍ശം തെറ്റാണെന്ന് പറയുന്നത്. സഭാ ടിവിയിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ ഉള്ളത്.സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിയോടാണ് പരാമര്‍ശം. ശരിക്കും പറയാന്‍ പാടില്ലാത്തത് ആണെന്നും സ്പീക്കര്‍ വരുമോയെന്നുമാണ് ഇ കെ വിജയന്‍ പ്രൈവറ്റ് സെക്രട്ടറിയോട് ചോദിക്കുന്നത്. ഇതിന് പിന്നാലെയാണ് സ്പീക്കര്‍ എംബി രാജേഷ് ചെയറിലെത്തുന്നത്. ഇതിനകം പ്രതിപക്ഷം സഭയില്‍ ബഹളം ആരംഭിച്ചിരുന്നു.

‘ ശരിക്ക് പറയാന്‍ പാടില്ലാത്തതാണ്. സ്പീക്കര്‍ വരുമോ?’ ഇ കെ വിജയന്‍ ചോദിച്ചു. എന്നാല്‍ എം എം മണി തന്റെ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. പറയാന്‍ പാടില്ലാത്തതൊന്നും താന്‍ പറഞ്ഞിട്ടില്ല, പാര്‍ട്ടി പറഞ്ഞാല്‍ പ്രസ്താവന പിന്‍വലിക്കാമെന്നും എം എം മണി പറഞ്ഞു.

ഒരു മഹതി സര്‍ക്കാരിന് എതിരെ സംസാരിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധിയാണ്. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ലെന്നാണ് എം എം മണി നിയമസഭയില്‍ പറഞ്ഞത്. പ്രതിപക്ഷം ബഹളം വെച്ചതോടെ കൂവിയിരുത്തലൊന്നും തന്റെ അടുത്ത് നടക്കില്ലെന്ന് എം എം മണി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *