കാസർകോട് ആസിഡുമായെത്തിയ ടാങ്കർ ലോറി മറിഞ്ഞു

Latest കേരളം പ്രാദേശികം

കാസർകോട്: നീലേശ്വരത്ത് ആസിഡുമായെത്തിയ ടാങ്കർ ലോറി മറിഞ്ഞു. മംഗളൂരുവിലെ കാർവാറിൽനിന്ന് കൊച്ചിയിലേക്ക് ഹൈഡ്രോക്ലോറിക് ആസിഡ് കൊണ്ടുപോകുന്ന ലോറിയാണ് മറിഞ്ഞത്.

ഒരു വളവ് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. ആസിഡ് ചോർച്ചയുണ്ടായെങ്കിലും അഗ്നിരക്ഷാസേനയെത്തി ചോർച്ചയടച്ചു. ചോർന്ന ആസിഡ് നിർവീര്യമാക്കിയെന്നും സുരക്ഷാപ്രശ്‌നങ്ങളില്ലെന്നും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *