മൊഗ്രാൽ കടവത്ത് അംഗനവാടിയിൽ ശിശുദിനം ആഘോഷിച്ചു

Latest കേരളം

മൊഗ്രാൽ : മൊഗ്രാൽ കടവത്ത് അംഗനവാടിയിൽ ചാച്ചാജിയുടെ ജന്മദിനമായ ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കും അംഗനവാടി ജീവനക്കാർക്കും മൊഗ്രാൽ കടവത്ത് സിറ്റിസൻ ക്ലബ്‌ ഏർപ്പെടുത്തിയ ഉപഹാരങ്ങൾ പരിപാടിയിൽ വെച്ച് വിതരണം ചെയ്തു. ശിശുദിന റാലിയും സംഘടിപ്പിച്ചു. വെൽഫയർ കമ്മിറ്റി കൺവീനവർ ടി. കെ അൻവർ അധ്യക്ഷത വഹിച്ചു.

ടി.എം ഷുഹൈബ്, ആശവർക്കർ ഖൈറുന്നിസ,ഖാലിദ് എം, ഫൈസ് ടി എം, ഇർഫാൻ യു.എം, അഷ്‌റഫ്‌ എം. എസ്, നൂഹ് കെ കെ, മുസ്തഫ ഉന്നി, ഷബീർ എം എ, മുഹമ്മദ്‌ തുടങ്ങിയവർ സംസാരിച്ചു.അംഗനവാടി വർക്കർ കെ എസ് താര സ്വാഗതവും ഹമീദ് കെ കെ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *